1 GBP = 116.80
breaking news

മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് പിറവം സ്വദേശിയായ ദീപു

മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് പിറവം സ്വദേശിയായ ദീപു

മാഞ്ചെസ്റ്റർ: മാഞ്ചെസ്റ്ററിൽ മലയാളി മരണമടഞ്ഞു. പിറവം പാമ്പാക്കുട സ്വദേശിയായ മേമ്മുറി പുലിക്കുന്ന് മലയിൽ ദീപുവാണ് മരണമടഞ്ഞത്. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ. ആത്മഹത്യയെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ദീപുവിന്റെ വിയോഗത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ,ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയൻ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more