1 GBP = 115.18
breaking news

സൗത്താംപ്ടൺ ടസ്‌കേഴ്‌സ് നാലാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ ഒന്ന് ഞായറാഴ്ച്ച

സൗത്താംപ്ടൺ ടസ്‌കേഴ്‌സ് നാലാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ ഒന്ന് ഞായറാഴ്ച്ച

സൗത്താംപ്ടൺ: കാത്തിരിപ്പിനു വിരാമമിട്ടു ജൂൺ 1 നു ഞായറാഴ്ച സൗത്താംപ്റ്റൻ ടസ്ക്കേഴ്സ് അണിയിച്ചൊരുക്കുന്ന നാലാമത്തെ അഖില യുകെ ക്രിക്കറ്റ്‌ ടൂർണമെന്റ് യഥാർഥ്യമാകാൻ പോകുകയാണ്. സംഘാടന മികവുകൊണ്ട് യുക്കെയിലാകെ പേരെടുത്ത ടസ്ക്കേഴ്സിന്റെ ക്രിക്കറ്റ്‌ ടൂർണമെന്റിനു ചുക്കാൻ പിടിക്കുന്നത് ചെയർമാൻ രഞ്ജിത്ത് തെലപ്പറമ്പിലും സെക്രട്ടറി ബിനോയ്‌ ജേക്കബും ആണ്.

സൗത്തംപ്റ്റണിന്റെ യുദ്ധഭൂമിയിൽ കലാളും കുതിരയും പടയും പടകോപ്പുകളുമായി എട്ട് നാട്ടുരാജ്യത്തെ ടീമുകൾ കൊമ്പുകോർക്കുന്നു. സൗത്താംപ്റ്റൻ സ്പോർട്സ് സെന്ററിൽ വച്ചു നടക്കുന്ന വേദിയൽ ഉദ്ഘടകാനായി ukma മുൻ പ്രസിഡന്റും ഇപ്പോഴത്തെ ലയസൺ ഓഫീസറും ആയ മനോജ്‌ പിള്ളൈ, ട്യൂസ്‌ക്കേഴ്സിനെ എന്നും ചേർത്തുപിടിക്കുന്ന ക്ലബ്‌ സ്പോൺസർ സ്റ്റീഫൻ ഇടിക്കുള (Idiculla Solicitors), ടൂർണമെന്റ് പ്രധാന സ്പോർൺസർമാരായ അമ്പിൾ മോർട്ഗേജ് ആൻഡ് രജീഷ് വണ്ടിക്കാരൻ എന്നിവർ മുഘ്യ അതിഥികളായി പങ്കെടുക്കുന്നു.

വിജയികൾക്ക് ആയിരം പൗണ്ടും ട്രോഫിയുമായിരിക്കും സമ്മാനിക്കുക. റണ്ണറപ്പിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും ലഭിക്കും. അതിവിശാലമായ സൗകര്യങ്ങളുള്ള സൗത്താംപ്ടൺ സ്പോർട്സ് സെന്ററിൽ നടക്കുന്ന ടൂർണമെന്റിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതായി സംഘാടക സമിതി അറിയിച്ചു. ടൂർണമെന്റിന്റെ മാറ്റ് കൂട്ടുവാൻ നല്ല നാടൻ തട്ടുകടയും സംഘടകർ ഒരുക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more