1 GBP = 115.27
breaking news

കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍

കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍


മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ ശേഖര്‍ കുമാറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താന്‍ നിരപരാധിയാണെന്നും ശേഖര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി. അതേസമയം പരാതിക്കാരന്റെ വിശ്വാസ്യതയില്‍ വിജിലന്‍സിന് എതിരഭിപ്രായമില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.

ഇതിനിടയിലാണ് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്‍കിയാല്‍ കേസെടുക്കാം എന്നായിരുന്നു വില്‍സന്റെ വാഗ്ദാനം. ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം. പ്രതികളുടെ ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ വിജിലന്‍സിന് പൂര്‍ണമായും ലഭ്യമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more