1 GBP = 113.81

ഗ്രീസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഗ്രീസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഗ്രീസ്: ഗ്രീസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഗ്രീസിലെ കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്.

ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഈജിപ്തിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി ആൻഡ് ജിയോഫിസിക്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഭൂചലനത്തിൽ നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more