1 GBP = 112.44
breaking news

പഞ്ചാബിന്റെ വനപ്രദേശത്ത് നിന്ന് ആയുധ ശേഖരം കണ്ടെത്തി

പഞ്ചാബിന്റെ വനപ്രദേശത്ത് നിന്ന് ആയുധ ശേഖരം കണ്ടെത്തി

പഞ്ചാബ്: പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ പഞ്ചാബിന്റെ വനപ്രദേശത്ത് നിന്ന് ആയുധ ശേഖരം കണ്ടെത്തി. പഞ്ചാബ് പൊലീസും കേന്ദ്രസേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.

2 റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, 2 ഐ‌ഇ‌ഡികൾ , 5 പി-86 ഹാൻഡ് ഗ്രനേഡുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് തുടങ്ങിയവയാണ് കണ്ടെത്തിയത്. ടിബ്ബ നംഗൽ–കുലാർ വനപ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധ ശേഖരം ഉണ്ടായിരുന്നത്.

അതേസമയം പഞ്ചാബിലെ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാൻ ഐഎസ്ഐ, മറ്റ് ഭീകര സംഘടനകൾ നടത്തിയ ഓപ്പറേഷൻ്റെ ഭാഗമാണിതെന്ന് പ്രാഥമിക നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more