1 GBP = 112.43
breaking news

ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഈസ്റ്റർ- വിഷു- റംസാൻ ആഘോഷം “മൈത്രി 2025” മെയ് 10ന്; ബേസിംഗ്‌സ്റ്റോക്ക് കൗൺസിലർ സജിഷ് ടോം മുഖ്യാതിഥിയാകും

ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഈസ്റ്റർ- വിഷു- റംസാൻ ആഘോഷം “മൈത്രി 2025” മെയ് 10ന്; ബേസിംഗ്‌സ്റ്റോക്ക് കൗൺസിലർ സജിഷ് ടോം മുഖ്യാതിഥിയാകും

ന്യൂബറി: ന്യൂബറി മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഈസ്റ്റർ- വിഷു- റംസാൻ ആഘോഷം “മൈത്രി 2025” മെയ് 10ന് ന്യൂബറിയിലെ സട്ടൺ ഹാളിൽ നടക്കും. വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തോടെ, ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമായി “മൈത്രി 2025” എന്ന് നാമകരണം ചെയ്ത എൻ എൻ എം സി എയുടെ ഈസ്റ്റർ വിഷു റംസാൻ ആഘോഷത്തിൽ മുഖ്യാതിഥിയായി ബേസിംഗ്‌സ്റ്റോക്ക് കൗൺസിലർ സജിഷ് ടോം പങ്കെടുക്കും.

മെയ് 10 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ
ശ്രീ ജിജു യോവിൽ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ കൗൺസിലർ ശ്രീ സജിഷ് ടോം പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ആകർഷകമായ കലാ പ്രകടനങ്ങളുടെ നീണ്ട നിര തന്നെയാകും വേദിയെ സമ്പുഷ്ടമാക്കുക. കലാപരിപാടികൾ ഏകോപിക്കുന്നതിന് റോഷിൻ, ടെനി, ശ്രീജിത്ത്, ശരണ്യ, സെബിൻ എന്നിവർ നേതൃത്വം നൽകും. വ്യത്യസ്ത പാരമ്പര്യങ്ങളുടെ സമ്പന്നത എടുത്തുകാണിക്കുന്ന സംഗീതം, നൃത്തം, എന്നിവയുൾപ്പെടെ വിവിധ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

വൈവിധ്യത്തെ ആഘോഷിക്കുന്നതിനൊപ്പം ഐക്യം വളർത്തിയെടുക്കുന്ന അർത്ഥവത്തായ ഒരു വേദിയായി മൈത്രി2025 വേറിട്ടു നിൽക്കുമെന്നും ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more