1 GBP = 113.27
breaking news

ആയുധ കരുത്ത് കാട്ടി അറബിക്കടലില്‍ നാവികസേന അഭ്യാസപ്രകടനം; പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം

ആയുധ കരുത്ത് കാട്ടി അറബിക്കടലില്‍ നാവികസേന അഭ്യാസപ്രകടനം; പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം

പാകിസ്താന്‍ യുദ്ധഭീഷണി മുഴക്കുന്നതിനിടെ കരുത്ത് കാട്ടി നാവികസേന അറബിക്കടലില്‍ ശക്തിപ്രകടനം നടത്തി. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആണ് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ പറഞ്ഞു.

പാകിസ്താന്റെ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ നാവിക സേന തയാര്‍. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ വിശാഖപട്ടണം , കൊല്‍ക്കത്ത തുടങ്ങി ഡിസ്‌ട്രോയര്‍ ക്ലാസ് യുദ്ധ കപ്പലുകളും നീല്‍ഗിരി ക്ലാസ് അടക്കമുള്ള ഫ്രിഗേറ്റ് യുദ്ധക്കപ്പലുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. ആയുധങ്ങളും കപ്പലുകളും തയ്യാറാക്കി യുദ്ധസജ്ജമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായി തന്നെയാണ് അഭ്യാസ പ്രകടനം നടന്നത്.

ഇത്തവണത്തെ മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ചു. രാജ്യം ഒറ്റക്കെട്ടാണ്. ഭീകരവാദത്തിനെതിരായി എല്ലാവരുടെയും രക്തം തിളയ്ക്കുകയാണ്. ലോകരാജ്യങ്ങള്‍ ഈ പോരാട്ടത്തില്‍ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നതോടെ ത്സലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.നദീതീരങ്ങളില്‍ താമസിച്ചിരുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. ഇന്ത്യ വിസ റദ്ദാക്കിയതിനാല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ പാക് പൌരന്‍മാര്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more