1 GBP = 113.27
breaking news

ലഹരിയിൽഎം മുങ്ങി ലണ്ടൻ നഗരം; കൗണ്ടിലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള നടപടിയിൽ റെയിൽ പോലീസ് ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറോളം അറസ്റ്റുകൾ; പിടിച്ചെടുത്തത് മുക്കാൽ ടണ്ണോളം ലഹരി വസ്തുക്കൾ

ലഹരിയിൽഎം മുങ്ങി ലണ്ടൻ നഗരം; കൗണ്ടിലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള നടപടിയിൽ റെയിൽ പോലീസ് ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറോളം അറസ്റ്റുകൾ; പിടിച്ചെടുത്തത് മുക്കാൽ ടണ്ണോളം ലഹരി വസ്തുക്കൾ

ലണ്ടൻ: കൗണ്ടി ലൈൻ ഗ്യാങ്ങുകൾക്കെതിരെയുള്ള ബ്രിട്ടീഷ് റെയിൽ പോലീസ് നടപടിയിൽ ഇക്കൊല്ലം ഇതുവരെ നടത്തിയത് അറുന്നൂറ്റിമുപ്പത് അറസ്റ്റുകൾ. വിവിധ ഗ്യാങ്ങുകളിൽ നിന്ന് പിടിച്ചെടുത്തത് മരകായുധങ്ങളുൾപ്പെടെ അഞ്ചു ലക്ഷത്തിലധികം പൗണ്ടും. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിന്റെ സ്പെഷ്യലിസ്റ്റ് ടാസ്‌ക്ഫോഴ്‌സാണ് ഈ വർഷമാദ്യം മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 630 പേരെ അറസ്റ്റ് ചെയ്തു, 50 ഗ്യാങ് നെറ്റ്‌വർക്കുകൾക്കാണ് പോലീസ് തടയിട്ടത്.

ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ നിന്ന് യുകെയിലെ ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ക്രാക്ക്, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവ കൊറിയർ ചെയ്യാൻ ഗ്യാങ്ങുകൾ കുട്ടികളെയാണ് കൂടുതലായി ചൂഷണം ചെയ്യുന്നത്.
ചില കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗത്തിന് വിധേയരാകുകയും പലപ്പോഴും വീട്ടിൽ നിന്ന് വളരെ അകലേക്ക് കടത്തപ്പെടുകയും ചെയ്യുന്നു. ചാരിറ്റികളുടെയും പ്രാദേശിക അധികാരികളുടെയും സഹായത്തോടെ നൂറുകണക്കിന് കുട്ടികൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്.

പതിനാല് മുതിർന്നവർക്കെതിരെ ആധുനിക അടിമത്ത കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഒരു സേന വക്താവ് പറഞ്ഞു. ലണ്ടനിൽ നിന്ന് നോർത്താംപ്ടണിലേക്ക് കുട്ടികളെ മാറ്റിയതിനും നിർബന്ധിതമായി ലഹരിക്കടത്ത് ചെയ്യാൻ ആവശ്യപ്പെട്ടതിനും ഹാക്ക്‌നിയിലെ ചാറ്റ്‌സ്‌വർത്ത് റോഡിൽ നിന്നുള്ള 23 കാരനായ ഇസയ്യ ടൈറ്റും മറ്റ് രണ്ട് പേരും വെള്ളിയാഴ്ച വാർവിക്ക് ക്രൗൺ കോടതിയിൽ ഹാജരായി.

റെയിൽ നെറ്റ്‌വർക്കുകൾ വഴിയെത്തുന്ന ലഹരിക്കടത്തിന്റെ ഉറവിടം, കുക്കൂയിംഗ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ മയക്കുമരുന്ന് സംഘങ്ങളുടെ 68 വിലാസങ്ങൾ തന്റെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നുവെന്നും തുടർന്നായിരുന്നു നടപടികളെന്നും ബിടിപിയുടെ കൗണ്ടി ലൈൻസ് ടാസ്‌ക്‌ഫോഴ്‌സിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് ക്രെയ്ഗ് പെയ്ൻ വെളിപ്പെടുത്തി.
ഏകദേശം 789 കിലോ ക്ലാസ് എ, ബി, സി മയക്കുമരുന്നുകൾ, 540,000 പൗണ്ട് പണവും 180 കത്തികളും തോക്കുകളും പിടിച്ചെടുത്തു.

ഈ മാസം ആദ്യം, കൗണ്ടി ലൈൻസ് ഡീലറായ 27 കാരനായ എലിജ ഹെൻറി-ഗുഡിംഗിനെ റിച്ച്മണ്ട് സ്റ്റേഷന് ചുറ്റുമുള്ള ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനെത്തിയ 100 റാപ്പ് ക്രാക്ക് കൊക്കെയ്‌നും ഹെറോയിനുമായി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയ്യാളെ 38 മാസത്തേക്കാണ് കോടതി ജയിൽ ശിക്ഷ വിധിച്ചത്.

അതേസമയം ഇനിയും നിരവധി ഗ്യാങ്ങുകളെ പിടികൂടേണ്ടതുണ്ടെന്നും കൂടുതൽ ഫോഴ്‌സിനെ ഉപയോഗിച്ച് വരും ദിവസങ്ങളിൽ അന്വേഷണം വ്യാപകമാക്കുമെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് ക്രെയ്ഗ് പെയ്ൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more