1 GBP = 113.27
breaking news

യു​ക്രെ​യ്നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം; നാല് മരണം

യു​ക്രെ​യ്നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം; നാല് മരണം

കി​യ​വ്: യു​ക്രെ​യ്നി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ണാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ നാലുപേർ കൊ​ല്ല​പ്പെ​ട്ടു. ഒ​ഡേ​സ മേ​ഖ​ല​യി​ലും സി​റ്റോ​മി​ർ ന​ഗ​ര​ത്തി​ലും ഒ​രോ​രു​ത്ത​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​നി​പ്രോ​പെ​ട്രോ​വ്സ്ക് മേ​ഖ​ല​യി​ലെ പാ​വ്‌​ലോ​ഹ്രാ​ഡ് ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം രാ​ത്രി​യും ആ​ക്ര​മ​ണം ന​ട​ന്ന​താ​യി റീ​ജ​ന​ൽ ഗ​വ​ർ​ണ​ർ സെ​ർ​ഹി ലി​സാ​ക് പ​റ​ഞ്ഞു.

ഇ​വി​ടെ 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.150ഒാ​ളം ഡ്രോ​ണു​ക​ളാ​ണ് യു​​​ക്രെയ്നി​നു നേ​രെ തൊ​ടു​ത്ത​ത്. 57 എ​ണ്ണം ത​ക​ർ​ത്ത​താ​യും 67 എ​ണ്ണം പ​ല​യി​ട​ത്തും കു​ടു​ങ്ങി​യ​താ​യും യു​ക്രെ​യ്ൻ വ്യോ​മ​സേ​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ്ര​യാ​ൻ​സ്ക് അ​തി​ർ​ത്തി മേ​ഖ​ല​യി​േ​ല​ക്ക് യു​​ക്രെ​യ്ൻ വി​ക്ഷേ​പി​ച്ച അ​ഞ്ച് ഡ്രോ​ണു​ക​ളും ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന മൂ​ന്ന് ഡ്രോ​ണു​ക​ളും വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യൻ സൈന്യം അ​റി​യി​ച്ചു.

ഹോ​ർ​ലി​വ്ക ന​ഗ​ര​ത്തി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more