1 GBP = 113.64
breaking news

ലണ്ടനിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ

ലണ്ടനിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ

യുകെയിൽ മറ്റൊരു മലയാളി കൂടി വിടവാങ്ങി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ (47) ആണ് അന്തരിച്ചത്. തിങ്കളാഴ്ച ലണ്ടന് സമീപം ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഗ്രേറ്റർ ലണ്ടനിലെ വാൽത്തംസ്റ്റോയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുകെയിലെ ടോർക്കിയിൽ ആണ് സന്ധ്യ താമസിക്കുന്നത്. ഡെവൺ ആൻഡ് കോൺവാൾ പൊലീസ് ആണ് വിവരം ഇവരെ അറിയിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. വിദ്യാർഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.

2024 ഓഗസ്റ്റിലാണ് വിനുകുമാർ ഹെൽത്ത്കെയർ അസിസ്റ്റന്റ് വീസയിൽ യുകെയിൽ എത്തിയത്. പിന്നീട് സന്ധ്യയും യുകെയിലേക്ക് പോയിരുന്നു. മക്കൾ നാട്ടിലാണ്.

എം എം വിനുകുമാറിന്റെ വിയോഗത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, മനോജ് കുമാർ പിള്ള, റീജിയണൽ ഭാരവാഹികളായ സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സാംസൺ പോൾ, തേജു മാത്യൂസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more