1 GBP = 113.79
breaking news

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

പഹൽ​ഗാം ഭീകരാക്രമണം; 3 തീവ്രവാദികളുടെ രേഖാ ചിത്രം പുറത്തുവിട്ടു


പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ 3 പേരുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ് സുരക്ഷാ സേന പുറത്ത് വിട്ടത്. നാല് പേരെ തിരിച്ചറിഞ്ഞു.സംഘത്തിലുള്ളത് 2 കശ്മീർ സ്വദേശികൾ ഉൾപ്പെടുന്നു.

ആക്രമണം നടത്തിയതിൽ 2 പാകിസ്താൻ സ്വദേശികളും ഉൾപ്പെടുന്നു. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്താനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭീകരര്‍ക്കായി ബയ്സരൺ വനമേഖലയിൽ നാല് ഹെലികോപ്റ്ററുകളിൽ സൈന്യം തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്താൻ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more