1 GBP = 113.87
breaking news

യുക്രെയ്നുമായി നേരിട്ട് ചർച്ചക്ക് തയാറെന്ന് പുടിൻ

യുക്രെയ്നുമായി നേരിട്ട് ചർച്ചക്ക് തയാറെന്ന് പുടിൻ

മോ​സ്കോ: യു​​ക്രെ​യ്നു​മാ​യി നേ​രി​ട്ട് വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. ച​ർ​ച്ച​ക്കു​മു​മ്പ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന നീ​ക്ക​ങ്ങ​ളോ​ട് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്ന് പ​ല​ത​വ​ണ റ​ഷ്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​ക്രെ​യ്ൻ നേ​തൃ​ത്വ​ത്തി​നും അ​ങ്ങ​നെ തോ​ന്നു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. റ​ഷ്യ​ൻ സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ലി​നോ​ടാ​ണ് പു​ടി​ൻ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.

യു​ക്രെ​യ്ൻ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, യു.​എ​സ് പ്ര​തി​നി​ധി​ക​ൾ ല​ണ്ട​നി​ൽ ​വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​ണ് പു​ടി​ന്റെ നി​ല​പാ​ട് മാ​റ്റം. നി​രു​പാ​ധി​ക വെ​ടി​നി​ർ​ത്ത​ലി​ന് റ​ഷ്യ​യു​ടെമേൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം എ​ന്ന​താ​യി​രി​ക്കും ല​ണ്ട​ൻ ച​ർ​ച്ച​യു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

അതേസമയം, റ​ഷ്യ​ക്ക് വ​ള​രെ അ​നു​കൂ​ല​മാ​യ സ​മാ​ധാ​ന ഉ​ട​മ്പ​ടി​ക്കാ​ണ് യു.​എ​സ് ഭ​ര​ണ​കൂ​ടം നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ഗാ​ർ​ഡി​യ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​ക്രെ​യ്ന് നാ​റ്റോ അം​ഗ​ത്വം ന​ൽ​കി​ല്ലെ​ന്നും 2022ൽ ​റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത സ​പോ​രി​ജി​യ ആ​ണ​വ വൈ​ദ്യു​തി നി​ല​യം നി​ഷ്പ​ക്ഷ മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്.

അ​തി​നി​ടെ, യു​ക്രെ​യ്നു​നേ​രെ റ​ഷ്യ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി. തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഒ​ഡേ​സ​യി​ലെ തി​ര​ക്കേ​റി​യ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് മേ​യ​ർ ഹെ​ന്നാ​ഡി ട്രൂ​ഖ​നോ​വ് പ​റ​ഞ്ഞു. റ​ഷ്യ പ​റ​ത്തി​യ 54 ഡ്രോ​ണു​ക​ളി​ൽ 38 എ​ണ്ണം വെ​ടി​വെ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ വ്യോ​മ​സേ​ന അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more