1 GBP = 113.26
breaking news

ഐൽ ഓഫ് വൈറ്റിലെത്തിയ മലയാളി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശിയായ ഷിന്റോയുടെ വിയോഗം വിശ്വസിക്കാനാവാതെ സൗത്താംപ്ടൺ മലയാളികൾ

ഐൽ ഓഫ് വൈറ്റിലെത്തിയ മലയാളി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശിയായ ഷിന്റോയുടെ വിയോഗം വിശ്വസിക്കാനാവാതെ സൗത്താംപ്ടൺ മലയാളികൾ

സൗത്താംപ്ടൺ: സൗത്താംപ്ടൺ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ഉളിക്കൽ സ്വദേശി ഷിന്റോ പള്ളുരത്തിൽ ദേവസ്യ (42) ആണ് ഐല്‍ ഓഫ് വൈറ്റിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ്‌ മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. മൂന്ന് വർഷം മുൻപ് യുകെയിലെ സൗത്താംപ്ടണിൽ എത്തിയ ഷിന്റോ, ഫോർട്‌വെസ്റ്റ് ഇന്റർനാഷനൽ ട്രെയിനിങ് ആൻഡ് എജ്യൂക്കേഷന്റെ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യുക ആയിരുന്നു. 2018 മുതൽ എജ്യൂക്കേഷനൽ കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന ഷിന്റോ പുതിയ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് ഐൽ ഓഫ് വൈറ്റിൽ എത്തിയത് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

വ്യാഴാഴ്ചയാണ് ഹോട്ടൽ മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് സൗത്താംപ്ടണിൽ ഉള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നത്. പോസ്റ്റുമാർട്ടം കഴിഞ്ഞാൽ മാത്രമെ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കൂ.

ഭാര്യ: റിയ ഷിന്റോ. മക്കൾ: അമേയ ഗ്രേസ്, അൽന മറിയ. കണ്ണൂർ ഉളിക്കൽ പുറവയൽ പി. എ. ദേവസ്യ, അന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷിജോ പള്ളുരത്തിൽ ദേവസ്യ (കോൺവാൾ, യുകെ), ഷെറിൻ. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഷിന്റോയുടെ വിയോഗത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, മനോജ് കുമാർ പിള്ള, റീജിയണൽ ഭാരവാഹികളായ സുരേന്ദ്രൻ ആരക്കോട്ട്, ജിപ്സൺ തോമസ്, സാംസൺ പോൾ, തേജു മാത്യൂസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more