കമൽ ഹാസനൊപ്പം തഗ് ലൈഫ് എന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ജോജു ജോർജ്. സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ആയി അഭിനയിച്ചത് ചിമ്പുവിനൊപ്പമാണ് കാരണം അദ്ദേഹവും തന്നെപ്പോലെ ടെൻഷനിലായിരുന്നു എന്ന് ജോജു ജോർജ് പറയുന്നു. റിഹേഴ്സലിന്റെ സമയത്ത് എല്ലാം ഭംഗിയായി ചെയ്തെങ്കിലും കമൽ ഹാസന്‍ മുന്നിൽ വന്ന് നിന്നതും പിന്നെയുള്ള ടേക്ക് എല്ലാം റീടേക്ക് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാൻ ചെറിയ റോളുകൾ ചെയ്താണ് സിനിമയിലേക്ക് വന്നത്. അന്ന് മുതലേ കമൽ സാറിനെയും മണിരത്നം സാറിനെയും കാണണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. സിനിമകളെക്കുറിച്ചുള്ള കമൽ സാറിന്റെ അറിവ് തന്നെ വേറെ ലെവലാണ്. എന്നെ അവർ വിശ്വസിച്ചാണ് ഈ സിനിമയിലേക്ക് വിളിപ്പിച്ചത്. അതുകൊണ്ട് തന്നെ നന്നായി അഭിനയിക്കണം എന്നുണ്ടായിരുന്നു. കമല്‍ ഹാസന്‍, മണിരത്‌നം എന്നിവരൊക്കെയുള്ളപ്പോള്‍ ഭയമുണ്ടാകും. സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ആയി അഭിനയിച്ചത് ചിമ്പുവിനൊപ്പമാണ് കാരണം അദ്ദേഹവും എന്നെപ്പോലെ ടെൻഷനിലായിരുന്നു.
ആദ്യ ദിവസം ഷൂട്ടിന് പോകുമ്പോൾ ഞാൻ നന്നായി അഭിനയിക്കും എന്ന് കാണിക്കണമെന്നുണ്ടായിരുന്നു. ആദ്യ ദിവസം സീൻ റിഹേഴ്സൽ ചെയ്യുമ്പോൾ മറ്റൊരാളാണ് കമൽ സാറിന് പകരം നിന്നിരുന്നത്. എന്നെ കൊണ്ട് പറ്റും എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ റിഹേഴ്സൽ ചെയ്തു. ഫൈനൽ റിഹേഴ്സലിന്റെ സമയത്ത് പിന്നിൽ നിന്ന് കമൽ സാറിന്റെ ശബ്ദം കേട്ടു, അതിന് ശേഷം ചെയ്ത ടേക്ക് എല്ലാം റീടേക്ക് ആയിരുന്നു’, ജോജു ജോർജ് പറഞ്ഞു.
ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
click on malayalam character to switch languages