1 GBP = 113.26
breaking news

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ്; പ്രതി ഷെറിന് പരോള്‍ അനുവദിച്ച് സര്‍ക്കാർ

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസ്; പ്രതി ഷെറിന് പരോള്‍ അനുവദിച്ച് സര്‍ക്കാർ


ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് പരോൾ അനുവദിച്ച് സംസ്ഥാന സർക്കാർ. 15 ദിവസത്തെ പരോളിൽ ഷെഫിൻ പുറത്തിറങ്ങി. 14 വർഷത്തെ ശിക്ഷാ കാലയളവിൽ ഇതുവരെ കിട്ടിയത് അഞ്ഞൂറ് ദിവസത്തെ പരോൾ. ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് വൻ വിവാദങ്ങൾക്ക് പിന്നാലെ.

മൂന്നുദിവസം യാത്രയ്ക്കും അനുവാദം നൽകി. ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയല്‍ നീങ്ങിയിരുന്നത്.

2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more