1 GBP = 110.43
breaking news

മലയോര പട്ടയത്തിനുള്ള സംയുക്ത പരിശോധന ഏപ്രിലില്‍ ആരംഭിക്കും

മലയോര പട്ടയത്തിനുള്ള സംയുക്ത പരിശോധന ഏപ്രിലില്‍ ആരംഭിക്കും

തൃ​ശൂ​ർ: വ​ന​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കാ​ൻ മ​ല​യോ​ര പ​ട്ട​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന തു​ട​ങ്ങു​ന്നു. ഏ​പ്രി​ൽ ഒ​ന്നി​നു​ത​ന്നെ പ​ട്ട​യ​പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. 1977 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ് വ​ന​ഭൂ​മി​യി​ല്‍ കു​ടി​യേ​റി താ​മ​സി​ച്ചു​വ​രു​ന്ന അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് പ​ട്ട​യം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

പ​ട്ട​യം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് റ​വ​ന്യൂ, വ​നം മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​ത് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​ത്. 2024 ഫെ​ബ്രു​വ​രി​യി​ല്‍ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നും വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും കേ​ന്ദ്ര വ​നം മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ്, സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ര്‍ ചൗ​ബേ എ​ന്നി​വ​രു​മാ​യി ഡ​ല്‍ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഫ​ല​മാ​യാ​ണ് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​ത്.

1993ലെ ​പു​തി​യ ച​ട്ട​പ്ര​കാ​രം 1977 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ് കു​ടി​യേ​റി​യ​വ​രു​ടെ പ​ട്ട​യം അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​വ​രു​ടെ​യും അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്തി​മ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. 1977 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ് വ​ന​ഭൂ​മി​യി​ല്‍ കു​ടി​യേ​റി താ​മ​സി​ച്ചു​വ​രു​ന്ന മു​ഴു​വ​ന്‍ പേ​ര്‍ക്കും അ​ത​ത് പ്ര​ദേ​ശ​ത്ത് ബാ​ധ​ക​മാ​യ പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം യോ​ഗ്യ​ത​ക്ക് അ​നു​സൃ​ത​മാ​യി പ​ട്ട​യം ന​ല്‍കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 2024 മാ​ര്‍ച്ച് ഒ​ന്നു​മു​ത​ല്‍ 31 വ​രെ സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. പിന്നീട്,​ ജൂ​ലൈ 10 മു​ത​ല്‍ 31 വ​രെ വീ​ണ്ടും സൗ​ക​ര്യം ന​ല്‍കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more