1 GBP = 110.73
breaking news

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ

വാഷിങ്ടൺ: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. ഏപ്രിൽ ആദ്യവാരത്തിൽ കൂടുതൽ തീരുവ ചുമത്തുന്നതിന്റെ തുടക്കമായാണ് ട്രംപ് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നികുതി ചുമത്തുന്നത്.

ഏപ്രിൽ മൂന്ന് മുതൽ പുതിയ തീരുവ നിലവിൽ വരും. ഇതോടെ കാറുകളുടെ വില ഉയർത്താൻ യു.എസിലെ കമ്പനികൾ നിർബന്ധിതരാവും. വില വർധനവ് വിൽപനയിൽ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

കാറുകളുടെ ഇറക്കുമതിക്ക് തീരുവ ചുത്തുന്നത് ട്രംപിന്റെ കാലങ്ങളായുള്ള നയത്തിന്റെ ഭാഗമാണ്. യു.എസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. കഴിഞ്ഞ വർഷം എട്ട് മില്യൺ കാറുകളും ചെറുകിട ട്രക്കുകളുമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ഏകദേശം 244 ബില്യൺ ഡോളറിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. മെക്സികോ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി വാഹനങ്ങൾ ഇറക്കുമതി ചെയ്തത്.

197 ബില്യൺ ഡോളറിന്റെ വാഹനഘടകങ്ങളും യു.എസ് ഇറക്കുമതി ചെയ്തു. മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വാഹനഘടകങ്ങൾ ഇറക്കുമതി ചെയ്തെന്നും യു.എസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more