വെയിൽസിലെ ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷന് രതീഷ് രവി പ്രസിഡന്റ് ആയും അരുൺ സൈമൺ സെക്രട്ടറി ആയും ഉള്ള നവനേതൃത്വം.
Mar 08, 2025
ബെന്നി അഗസ്റ്റിൻ
വെയിൽസിലെ ടൂറിസ്റ് പ്രദേശമായ പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഈ അവസരത്തിലാണ് രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവിൽ വന്നിരിക്കുന്നത്.
വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവർഷം എന്നീ അവസരങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ ഇവെന്റുകൾ നടത്തുവാനും, കൂടാതെ ടൂർ, ചാരിറ്റി ഇവെന്റ്സ് എന്നിവ നടത്തുവാനും അസോസിയേഷൻ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തിൽ അരുൺ സൈമൺ ജനറൽ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവർ ആണ്. ട്രഷറർ – ഷബീർ ബഷീർ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറർ- ജോമറ്റ് ജോസഫ്, പി ആർ ഓ – ആന്റണി എം ജോസ്, മീഡിയ കോഓർഡിനേറ്റർ- നിഖിൽ രാജ്, ആർട് കോഓർഡിനേറ്റർമാരായി – മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാർ, സ്പോർട്സ് കോഓർഡിനേറ്റർമാരായി – ബൈജു തോമസ്, പ്രിൻസി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചൽ കുര്യൻ, പ്രോഗ്രാം കോഓർഡിനേറ്റർമായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസർ- അനീസ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി നിഖിൽ ജോസഫ്, അൽഫിൻ ജോസഫ്, ജിജോ പുത്തൻപുരക്കൽ ജോസ്, ലിജോ തോമാസ് എന്നിവരും, എക്സ് ഒഫീഷ്യൽ മെമ്പേഴ്‌സ് ആയി പോൾ പുതുശ്ശേരിയും മാമൻ കടവിൽ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളായി അടുത്ത രണ്ട് വർഷം തുടരുന്നതിരിക്കും.
യുക്മ ദേശീയ ജനറൽ ബോഡി അംഗങ്ങളായി പോൾ പുതുശ്ശേരി, മാമൻ കടവിൽ, ലിജോ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.
click on malayalam character to switch languages