ലീഡ്സിൽ യുകെ മലയാളി മരണമടഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കൽ ഹരിദാസ് ആണ് മരണമടഞ്ഞത്. 39 വയസ്സുകാരനായ അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവർഷം മുമ്പ് യുകെയിൽ എത്തിയ അനീഷ് ലീഡ്സിൽ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. മുന്‍പ് ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറുന്നത്. തുടര്‍ന്നാണ് അനീഷും കുട്ടികളും യുകെയിലേക്ക് എത്തുന്നത്.
ഭാര്യ ദിവ്യയെയും നാലാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദയെയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ്.
അനീഷിന്റെ മരണവാർത്ത കടുത്ത ഞെട്ടലോടെയാണ് ലീഡ്സിലെയും മറ്റ് യുകെ മലയാളികളും ശ്രവിച്ചത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിൻ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ലീഡ്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ഉടന്‍ തന്നെ സിപിആര്‍ നല്‍കി അനീഷിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്.
മൃതദേഹം നാട്ടിലെത്തിച്ച് ചടങ്ങുകൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും, സേവനം യു കെ ഭാരവാഹികളും കുടുംബത്തിന് എല്ലാവിധ സഹായവുമായി കുടുംബത്തിൻ്റെ ഒപ്പമുണ്ട്.
കുടുംബത്തെ സഹായിക്കുവാൻ കുടുംബത്തിൻ്റെയും, സുഹൃത്തുക്കളുടേയും അഭ്യർത്ഥന പ്രകാരം ലീഡ്സ് മലയാളി അസോസിയേഷൻ, സേവനം യുകെ എന്നിവരുടെ സഹകരണത്തോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഫണ്ട് ശേഖരണത്തിൻ്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://gofund.me/eef76f01
അനീഷിൻെറ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, സെക്രട്ടറി അജു തോമസ്, ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് വിനീതാ എബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
Latest News:

സ്വിൻഡനിൽ മരണമടഞ്ഞ ബാലിക, ഐറിന് യാത്രാമൊഴിയേകാൻ വിൽഷെയർ മലയാളി സമൂഹം.
രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ, ഡബ്ള്യു എം എ
വിടരും മുൻപേ കൊഴിഞ്ഞു പോയ, പാട്ടുകളെ സ്നേഹിച...
Obituary

സുരക്ഷക്കും പ്രതിരോധത്തിനും വൻ തുക നിക്ഷേപിക്കാൻ ആഹ്വാനം നൽകി യൂറോപ്യൻ രാജ്യങ...
ബ്രസൽസ്: യുക്രെയ്നുള്ള ആയുധ സഹായങ്ങളും റഷ്യൻ നീക്കങ്ങളെ കുറിച്ച് രഹസ്യ വിവരം...
World

മുൻ ന്യൂഹാം കൗൺസിൽ സിവിക് മേയർ ഡോ. ഓമനയുടെ ഭർത്താവ് ഗംഗാധരന് ലണ്ടനിൽ വിടയേകും; അന്ത്യോപചാര ശുശ്രൂഷകൾ...
അപ്പച്ചൻ കണ്ണഞ്ചിറ
ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക് മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയ...
Obituary

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ...
രാജേഷ് നാലാഞ്ചിറ ( പി ആർ ഓ, ലണ്ടൻ മലയാള സാഹിത്യവേദി)
കല സാഹിത്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവന...
Associations

പകരത്തിന് പകരം, ഇന്ത്യക്കെതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തും; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യക്ക് എതിരെ നൂറ് ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്...
Latest News

ബന്ദികളെ ഉടൻ വിട്ടയക്കുക, ഇല്ലെങ്കിൽ ഒരു ഹമാസ് അംഗവും സുരക്ഷിതരായിരിക്കില്ല; ഹമാസിന് ട്രംപിന്റെ അന്ത...
വാഷിങ്ടണ്‍: ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി അമേരിക്...
Breaking News

കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു
കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയതിന് പിന്നാലെ മയക്കുവെടിവെച്ചു പിടികൂടിയ കുട്ടിയാന ച...
Latest News

ചോദ്യപേപ്പർ ചോർച്ച; വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം
സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്...
Breaking News
click on malayalam character to switch languages