1 GBP = 105.54
breaking news

ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു; പൊതുസമ്മേളനം പ്രൊഫ. പി ജെ കുര്യൻ എക്സ്. എംപി ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു; പൊതുസമ്മേളനം പ്രൊഫ. പി ജെ കുര്യൻ എക്സ്. എംപി ഉദ്ഘാടനം ചെയ്തു

റോമി കുര്യാക്കോസ് 

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു. വെണ്മണിയിൽ വച്ച് വിപുലമായി സംഘടിപ്പിച്ച പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പ്രൊഫ. പി ജെ കുര്യൻ എക്സ്. എംപി ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു.

ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി അജിത് വെണ്മണി എന്നിവരെ മുതിർന്ന കോൺഗ്രസ്‌ പ്രൊഫ. പി ജെ കുര്യൻ പൊന്നാട അണിയിച്ചും മൊമെന്റൊ നൽകിയും ആദരിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോ, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ വേദിയിൽ സന്നിഹിതരായി. 

കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ ആയി തുടങ്ങിയ പൊതുപ്രവർത്തനം നാൾവഴികൾ പിന്നിട്ട് വെണ്മണി പഞ്ചയത്തിന്റെയും സഹകരണ ബാങ്കിന്റെയും പ്രമുഖ സ്ഥാനങ്ങളിൽ എത്തിച്ചേർന്ന അജിത് വെണ്മണിക്ക് ജന്മനാട് നൽകിയ സ്‌നേഹാദരവ് കൂടിയായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആദരവ് 2025’ ചടങ്ങ്. 

കേരളത്തിന്റെ രാഷ്ട്രീയ – പൊതു മണ്ഡലങ്ങളിൽ ഓ ഐ സി സി പോലുള്ള പ്രവാസ സംഘടനകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അതു ഏറെ അഭിനന്ദനാർഹമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക് – മണ്ഡലം ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more