- സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
- സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
- ഹോർമുസ് ഗതാഗതം പുനഃസ്ഥാപിക്കണം; 30 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ഇന്ന് ലണ്ടനിലെ സൈനിക ആസ്ഥാനത്ത്
- പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി
എം.ടി. വാസുദേവൻ നായർ അന്തരിച്ചു
- Dec 25, 2024
കോഴിക്കോട്- വാക്കുകൾ കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച അക്ഷര സുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എം.ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എം.ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ടമാണ് എം.ടിയുടെ വേർപാടു തീർക്കുന്നത്.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിളെല്ലാം മലയാളത്തെ പതിറ്റാണ്ടുകളോളം ഊട്ടിയുറക്കിയാണ് എം.ടി വിടവാങ്ങുന്നത്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ 1933, ജൂലായ് 15ന് പുനയൂർക്കുളത്താണ് ജനിച്ചത്. എഴുത്തുവഴിയിൽ എം.ടിയെ തേടി പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികളുമെത്തി.
പുന്നയൂർക്കുളത്ത് ടി. നാരായണൻ നായരുടെയും കൂടല്ലൂർ സ്വദേശി അമ്മാളുവമ്മയുടെയും ഇളയ മകനായാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു എം.ടി ചെറുപ്പം ചെലവിട്ടത്. എംടിയുടെ അച്ഛൻ അക്കാലത്ത് സിലോണിലായിരുന്നു ജോലി ചെയ്തിരുന്നത്. മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലുമായാണ് എം.ടി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1948 ൽ ഒന്നാം ക്ലാസോടെ എസ്.എസ്.എൽ.സി. പാസായി.
ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തുതന്നെ എം.ടി എഴുതാൻ തുടങ്ങിയിരുന്നു. കവിതയിലാണ് തുടക്കം. കവിതക്ക് പുറമെ മറ്റു സാഹിത്യരൂപങ്ങളിലും എം.ടി പരീക്ഷണം നടത്തി. പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തിൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കേരളക്ഷേമം’ ദ്വൈവാരിക പ്രസിദ്ധീകരിച്ച ‘പ്രാചീനഭാരതത്തിലെ വൈര വ്യവസായം’ എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വർഷംതന്നെ, മദിരാശിയിൽ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘ചിത്രകേരള’ത്തിൽ വന്ന ‘വിഷുവാഘോഷ’മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.
സഹോദരന്മാർ പുസ്തക പാരായണത്തിലും സാഹിത്യത്തിലും പുലർത്തിയ താൽപര്യം എം.ടിക്ക് അനുഗ്രഹമായി. നാട്ടിലെ ഗ്രന്ഥാലയങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പുസ്തകങ്ങൾ തേടിയലയുകയായിരുന്നു എം.ടി. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം പത്താംതരം കഴിഞ്ഞ് ഒരു കൊല്ലം വെറുതെ ഇരിക്കേണ്ടി വന്നു. ഇക്കാലത്ത് വായനയും എഴുത്തും മാത്രമായിരുന്നു കൂട്ട്. കഥകൾ ധാരാളമായി എഴുതി. ചിലതൊക്കെ അച്ചടിച്ചുവന്നു.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ചില സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്കൂളിലും ചാവക്കാട് ബോർഡ് ഹൈസ്കൂളിലും ഗണിതശാസ്ത്ര അധ്യാപകനായി. 1955-56 കാലത്ത് കോഴിക്കോട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് അധ്യാപകനായി തിരിച്ചെത്തി.
1957 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി. 1968 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981 ൽ ആ സ്ഥാനം രാജിവെച്ചു. 7 കൊല്ലത്തോളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989ൽ ‘പീരിയോഡിക്കൽസ് എഡിറ്ററായി മാതൃഭൂമിയിൽ തിരിച്ചെത്തി.
എം.ടി. എഴുതിയ ആദ്യത്തെ നോവൽ ‘പാതിരാവും പകൽവെളിച്ചവും’ പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളി’യിൽ 195455 കാലത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പിൽക്കാലത്താണ് ഇത് പുസ്തകമായി വന്നത്. പുസ്തകരൂപത്തിൽ പുറത്തുവന്ന ആദ്യത്തെ നോവൽ ‘നാലുകെട്ട്’ (1958) നിരൂപകരുടെയും വായനക്കാരുടെയും സജീവശ്രദ്ധയ്ക്കു പാത്രമായി. ആ നോവലിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം (1959) ലഭിച്ചു. അന്ന് എം.ടി. ക്ക് 26 വയസ്സേയുള്ളൂ. ഇക്കാലത്തും തുടർന്നും പുറത്തിറങ്ങിയ നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ നോവലുകളും മലയാള കഥയിൽ പുതിയ ഉണർവിന് കാരണമായി.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എം.ടിക്ക് ആറു തവണ ദേശീയപുരസ്കാരം ലഭിച്ചു.
‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചു. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനാണ്.
1965ൽ എം.ടി. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ വിവാഹം കഴിച്ചു. പതിനൊന്നു വർഷത്തിനുശേഷം അവർ പിരിഞ്ഞു. 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെ സഹധർമിണിയാക്കി. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മക്കൾ- സിതാര, അശ്വതി.
എം.ടിയുടെ കഥാസമാഹാരങ്ങൾ
രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, വാരിക്കുഴി, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ഡാർ-എസ്-സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷെർലക്.
നോവലുകൾ
നാലുകെട്ട് , പാതിരാവും പകൽവെളിച്ചവും , അറബിപ്പൊന്ന് (എൻ.പി. മുഹമ്മദിനൊപ്പം) , അസുരവിത്ത് , മഞ്ഞ് , കാലം , വിലാപയാത്ര , രണ്ടാമൂഴം , വാരാണസി.
ബാലസാഹിത്യം
മാണിക്യക്കല്ല് , ദയ എന്ന പെൺകുട്ടി,, തന്ത്രക്കാരി.
നാടകം
ഗോപുരനടയിൽ
യാത്രാവിവരണം
മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ , വൻകടലിലെ തുഴൽവള്ളക്കാർ
സാഹിത്യപഠനങ്ങൾ
കാഥികന്റെ പണിപ്പുര, ഹെമിങ്വേ-ഒരു മുഖവുര , കാഥികന്റെ കല.
ലേഖനങ്ങൾ
കിളിവാതിലിലൂടെ , ഏകാകികളുടെ ശബ്ദം , രമണീയം ഒരു കാലം , സ്നേഹാദരങ്ങളോടെ,
വിവർത്തനങ്ങൾ
ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്, പകർപ്പവകാശനിയമം, പ്രഭാഷണങ്ങൾ, വാക്കുകളുടെ വിസ്മയം
അവാർഡുകൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).
മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു.
മറ്റു ബഹുമതികൾ
കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. ആദ്യചിത്രമായ ‘നിർമാല്യ’ത്തിനു രാഷ്ട്രപതിയുടെ സ്വർണമെഡൽ ലഭിച്ചു. ‘കടവ്’ സിംഗപ്പൂർ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി അവാർഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി ബഹുമതിയും നേടി. ജക്കാർത്തയിലെ സിട്ര അവാർഡ് ആണ് മറ്റൊരു നേട്ടം. 1998 ൽ ഇന്ത്യൻ പനോരമ ജൂറിയുടെയും ചലച്ചിത്രഗ്രന്ഥങ്ങൾക്കുള്ള ദേശീയ അവാർഡ് ജൂറിയുടെയും അധ്യക്ഷനായി. ഫീച്ചർ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ദേശീയ അവാർഡ് ജൂറി, കേരളത്തിന്റെ അഞ്ചാമതു രാജ്യാന്തര ചലച്ചിത്രമേളയിലെ ചലച്ചിത്രോൽസവം ജൂറി, കേന്ദ്ര സെൻസർ ബോർഡ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിൽ അംഗമായിട്ടുണ്ട്. ‘മാക്ട’ മേഖലാ ചെയർമാൻ സ്ഥാനവും വഹിച്ചു.
Latest News:

സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവു...Breaking News
ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം
ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ...Breaking News
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തി...Breaking News
നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ...Kerala
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്റ...Breaking News
പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, ...
തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുട...Kerala
സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ
തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ്ങിൽ സുവർണ മെഡൽ അണിഞ്ഞ് കേരളത്തിൽ നിന്നുള്ള സഹോദരിമ...Breaking News
അഫ്ഗാന് താരം ഷാപുര്‍ സദ്രാന് ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം
അഫ്ഗാനിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല...India
Post Your Comments Here ( Click here for malayalam )
Latest Updates
- ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. കണ്ടെയ്നർ ഷിപ്പുകളായ എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ്
- ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി
- നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ്
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും
- പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ, ഉപയോഗിക്കുന്നത് റെയിൽവേ പൊലീസടക്കമുള്ള സേനകൾ, കാലപ്പഴക്കം കണ്ടെത്താൻ പരിശോധന തിരുവനന്തപുരം: പേട്ടയിലുള്ള റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പൊലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പൊലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages