1 GBP = 105.20

ജ​ർ​മ​നി​യി​ൽ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയ സംഭവം: പരിക്കേറ്റവരിൽ ഏഴു ഇന്ത്യക്കാരും

ജ​ർ​മ​നി​യി​ൽ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയ സംഭവം: പരിക്കേറ്റവരിൽ ഏഴു ഇന്ത്യക്കാരും

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാരും. ഏഴ് ഇന്ത്യൻ പൗരന്മാർക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരിൽ മൂന്നു പേർ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. പരിക്കേറ്റവർക്കും കുടുംബത്തിനും ബർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ചിന്തകളും പ്രാർഥനകളും ഇരകൾക്കൊപ്പമാണെന്നും മന്ത്രാലയം അറിയിച്ചു.

ജ​ർ​മ​നി​യി​ൽ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. 40 പേരുടെ നില ഗുരുതരമാണ്. 200ലേറെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ബ​ർ​ലി​നി​ൽ​നി​ന്ന് 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം.

2006ൽ സൗദിയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ താലിബ് എന്ന ഫിസിയോ ​തെറപ്പി ഡോ​ക്ട​റെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു. 400 മീ​റ്റ​ർ അ​ക​ലെ​നി​ന്നാ​ണ് ഇ​യാ​ൾ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​നു നേ​രെ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്.

ഇസ്‍ലാം മതം ഉപേക്ഷിച്ച ഇയാളുടെ എക്സ് അക്കൗണ്ട് നിറയെ ഇസ്‍ലാം വിരുദ്ധ, വിശ്വാസം ഉപേക്ഷിക്കുന്ന മുസ്‍ലിംകളെ അഭിനന്ദിക്കുന്ന പോസ്റ്റുകളാണ്. സാ​ക്സോ​ണി -അ​നാ​ൾ​ട്ട് സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇയാൾ യൂറോപ്പിൽ ഇസ്‍ലാം വളരുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ അധികൃതരെ വിമർശിക്കുന്നു.

ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. പിന്നിൽ കുടിയേറ്റ വിരുദ്ധ പക്ഷത്തിന്റെ പങ്ക് സംശയിക്കുന്ന വിലയിരുത്തലുണ്ട്. ആക്രമണം റിപ്പോർട്ട് ചെയ്തയുടൻ സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാം വിരുദ്ധ പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ, പ്രതി മുസ്‍ലിം വിരുദ്ധനാണെന്ന് വ്യക്തമായതോടെ പ്രചാരണം നിലച്ചു. ആക്രമണത്തിൽ മ​റ്റാ​ർ​ക്കും ​പ​ങ്കി​ല്ലെ​ന്ന് വിശദീകരിച്ച് പൊലീസ് രംഗത്തെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more