1 GBP = 107.76
breaking news

കുട്ടമ്പുഴ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി

കുട്ടമ്പുഴ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി


കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചു ലക്ഷ രൂപയാണ് കൈമാറിയത്. എല്‍ദോസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന പത്ത് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് പഞ്ചായത്ത് അധികൃതര്‍ കുടുംബത്തിന് കൈമാറിയത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ 27ാം തീയതിക്കകം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കാട്ടാന ആക്രമണം രൂക്ഷമായ പിണവൂര്‍കുടി മേഖലയില്‍ ട്രഞ്ച് നിര്‍മ്മാണത്തിനുള്ള സര്‍വേ നടപടികള്‍ തുടരുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 8 കിലോ മീറ്റര്‍ ദൂര പരിധിയിലാണ് ട്രഞ്ച് നിര്‍മ്മിക്കുന്നത്. ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ദാരുണമായി കൊല്ലപ്പെടുക എന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. സംഭവം അറിഞ്ഞ ഉടനെ തന്നെ എറണാകുളം ജില്ലാ കളക്ടറോട് ആ കാര്യത്തില്‍ ഒരു ഓഡിറ്റിംഗ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് – എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more