1 GBP = 106.38
breaking news

കടുത്തുരുത്തി സ്വദേശി അബിന് യുകെയിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും; സംസ്കാരം ഡിസംബർ 12 ന്

കടുത്തുരുത്തി സ്വദേശി അബിന് യുകെയിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും; സംസ്കാരം ഡിസംബർ 12 ന്

ബ്ലാക്‌ബേൺ: യുകെയിൽ അപകടത്തിൽ മരിച്ച കടുത്തുരുത്തി സ്വദേശി അബിൻ മത്തായിയുടെ മൃതസംസ്കാര ചടങ്ങുകൾ ഡിസംബർ 12 ന് ബ്ലാക്ക് ബണിൽ നടക്കും.മൃതദേഹം രാവിലെ 9.30 ന് ബ്ലാക്ക്ബണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൽ കാത്തലിക് ചർച്ചിൽ എത്തിക്കും. ദൈവാലയത്തിലെ കർമ്മങ്ങൾ 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും. മൃതസംസ്കാര ചടങ്ങുകൾ ഉച്ചക്ക് ഒരു മണിയോടെ ബ്ലാക്ക്ബേൺ പ്ലീസിംഗ് ടൺ സെമിത്തേരിയിൽ നടക്കുക.

നഴ്സിംഗ് ഹോമിൽ ജോലിക്കിടെ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന അബിൻ ജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്നുറപ്പായതോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുവാനുള്ള തീരുമാനം കുടുംബത്തിൻ്റെ അനുമതിയോടെ സ്വീകരിക്കുകയായിരുന്നു. 41 വയസ്സായിരുന്നു അബിന് പ്രായം.

ഒരു വർഷം മുമ്പ് കെയർ വിസയിൽ യുകെയിൽ എത്തിയതായിരുന്നു എബിൻ. എബിൻ്റെ ഭാര്യക്ക് നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് അബിനും അതേ നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറിയത്. നഴ്സിംഗ് ഹോമിലെ ലോഫ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ അബിൻ ഉയരത്തിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു. ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി പ്രെസ്റ്റൻ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more