1 GBP = 105.36
breaking news

കോലിയും രോഹിതും നിരാശപ്പെടുത്തി, 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി; ഇന്ത്യക്ക് മോശം തുടക്കം

കോലിയും രോഹിതും നിരാശപ്പെടുത്തി, 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി; ഇന്ത്യക്ക് മോശം തുടക്കം


ബോർഡർ-ഗാവസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ പന്തിൽ തന്നെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ 3 റൺസും വിരാട് കോലി 7 റൺസുമെടുത്ത് പുറത്തായി. കെ എൽ രാഹുൽ 37, ശുഭ് മാൻ ഗിൽ 31 എന്നിവരാണ് അൽപ്പമെങ്കിലും ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്.തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 18ാം ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്‌സ്വീനി കൈപ്പിടിയിൽ ഒതുക്കി പവലിയനിലേക്ക് അയച്ചു. പിന്നാലെ 20 ആം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 8 പന്തിൽ 7 റൺസായിരുന്നു കോലിയുടെ സംഭാവന. ഓസീസിന് വേണ്ടി സ്റ്റാർക് 3, ബോളണ്ട 2, കമ്മീൻസ് 1 വിക്കറ്റുകൾ നേടി.

2019 മുതൽ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത് ശർമ്മ ബാറ്റിംഗ് ഓർഡറിൽ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയായിരുന്നു ഈ മാറ്റം. 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. അഡ്‌ലെയ്ഡിൽ വിജയിച്ച് ഇന്ത്യയുടെ മുൻതൂക്കം അവസാനിപ്പിക്കാനാണ് ഓസീസിന്റെ ശ്രമം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more