1 GBP = 106.80

മോഷണ പരാതി വിനയായി; ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി രാജിവെച്ചു

മോഷണ പരാതി വിനയായി; ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി രാജിവെച്ചു

ലണ്ടൻ: 10 വർഷം മുമ്പത്തെ മൊബൈൽ ഫോൺ മോഷണ പരാതിയിൽ കുറ്റം സമ്മതിച്ച ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ലൂയിസ് ഹെയ്ഗ് രാജിവെച്ചു. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന് അയച്ച കത്തിലാണ് അവർ രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയ നിലപാടുകളോട് പ്രതിജ്ഞാബദ്ധയാണെന്നും സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുമെന്നും രാജിക്കത്തിൽ ഹെയ്ഗ് വ്യക്തമാക്കി. 

തന്നെ തട്ടിക്കൊണ്ടുപോയ ശേഷം ഔദ്യോഗിക മൊബൈൽ ഫോൺ കവർച്ച ചെയ്തതായി 2013ൽ അവർ പരാതി നൽകിയിരുന്നു. എന്നാൽ, മൊബൈൽ ഫോൺ മോഷണ പരാതി അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പിന്നീട് ഹെയ്ഗ് തിരുത്തി. ഫോൺ കണ്ടെത്തിയോടെ പൊലീസിനോട് ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തു. തുടർന്ന് സോപാധിക ഉടമ്പടികളോടെ കേസിൽനിന്ന് ഒഴിവാക്കുകയുമായിരുന്നു. 37കാരിയായ ഹെയ്ഗ് വടക്കൻ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ ൽനിന്നുള്ള പാർലമെന്റംഗമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more