ബേസിംഗ്‌സ്‌റ്റോക്ക് റോയൽസിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച…. നാൽപ്പത് ടീമുകൾ മാറ്റുരക്കുന്നു. സമാപനത്തിന് അതിഥികളായി ബേസിംഗ്‌സ്‌റ്റോക്ക് എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും
Nov 29, 2024
ജോബി തോമസ്
ബേസിംഗ്‌സ്‌റ്റോക്ക് റോയൽസ് ക്ലബ് സംഘടിപ്പിക്കുന്ന, ഇന്റർമീഡിയറ്റ് തലത്തിലുള്ള പുരുഷന്മാർക്കുള്ള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച നടക്കുന്നു.
എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ നടക്കുന്ന ടൂർണമെന്റിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന നാൽപ്പത് ടീമുകൾ പങ്കെടുക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിന് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് കുമാരി സെബാസ്റ്റ്യൻ ഫ്‌ളാഗ് ഓഫ് ചെയ്യും.
വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബേസിംഗ്‌സ്‌റ്റോക്ക് എം പി ലൂക്ക് മർഫി, കൗൺസിലർ സജീഷ് ടോം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടൂർണമെന്റ്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഐക്കൺ മോർട്ട്ഗേജ് സ്പോൺസർ ചെയ്യുന്ന 350 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ചിക്കിംഗ് ആൻഡ് പ്രീമിയർ ഷോപ്‌സ് ബേസിംഗ്‌സ്‌റ്റോക്ക് സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് ആരോമ കാറ്ററിംഗ് സ്പോൺസർ ചെയ്യുന്ന 100 പൗണ്ടും ട്രോഫിയും ആണ് സമ്മാനം.
ടൂർണമെന്റിന് എത്തുന്നവർക്ക് നൽകുന്ന സൗജന്യ റാഫിൾ ടിക്കറ്റിൽനിന്നും വിജയി ആകുന്ന ഒരാൾക്ക് ഏഷ്യൻ ഓറിയന്റൽ സൂപ്പർമാർക്കറ്റ് സ്പോൺസർ ചെയ്തിരിക്കുന്ന അൻപത് പൗണ്ടിന്റെ കാഷ് വൗച്ചറും നൽകുന്നതായിരിക്കും.
കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്‌സ്‌റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് “ബേസിംഗ്‌സ്‌റ്റോക്ക് റോയൽസ്” ക്ലബ്ബിനെ നയിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സെൽജോ ജോണി, ഷിജോ ജോസഫ്, റൈജു കുര്യാക്കോസ്, ദിനേശ് നായർ രാജീവ്, ഹരിഹരൻ സേതുമാധവൻ, നിതിൻ ബാബു, ജോബി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതി പ്രവർത്തിക്കുന്നു.
ടൂർണമെന്റ് നടക്കുന്ന സ്ഥലം:-
Everest Community Academy, Oxford Way, Sherborne St. John, Basingstoke – RG24 9UP.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages