- ഡരാഗ് ഭീതിയൊഴിയാതെ യുകെ; മരണം രണ്ടായി; ശക്തമായ കാറ്റ് ഇന്നും തുടരും
- അഭിമാന നിമിഷം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി
- ഭീതിവിതച്ച് ഡരാഗ് കൊടുങ്കാറ്റ്; മരം വീണ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
- 'മെഡിക്കൽ കോളേജ് വാഗ്ദാനം ചെയ്തു, എം ടി രമേശ് കൈപ്പറ്റിയത് ഒമ്പത് കോടി'; ആരോപണവുമായി മുന്‍ ബിജെപി നേതാവ്
- കോലിയും രോഹിതും നിരാശപ്പെടുത്തി, 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി; ഇന്ത്യക്ക് മോശം തുടക്കം
- ‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ; ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റ്’; മന്ത്രി കൃഷ്ണൻകുട്ടി
- കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു
‘ശ്വാസം മുട്ടി ആയുസ് കുറയുന്ന ഉത്തരേന്ത്യ’; വായു മലിനീകരണം ഉണ്ടാക്കുന്നത് ഗുരുതര രോഗങ്ങള്‍
- Nov 29, 2024
നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്
കനത്ത ശ്വാസതടസത്തിനെ തുടർന്നാണ് ഡൽഹി സ്വദേശി കബീർ ഡോക്ടറെ കാണിച്ചത്. ശ്വാസ തടസത്തിനൊപ്പം വരണ്ട ചുമയും കഫവും കണ്ണ് പുകച്ചിലും കബീറിന് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലീനികരണം കാരണമാണ് കബീറിന് അസുഖം രൂക്ഷമായതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
ശൈത്യകാലം ആരംഭിച്ചതോടെ കനത്ത ആശങ്കയിലാണ് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. ഓരോ ദിവസവും രാജ്യത്തെ വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്‌സ് ഉപകരണത്തിന്റെ കണ്ടെത്തൽ പ്രകാരം രൂക്ഷമായ അവസ്ഥയിലാണ് മലിനീകരണ തോത് വർധിക്കുന്നത്.
രൂക്ഷമായ പുകമഞ്ഞിനൊപ്പം എയർ ക്വാളിറ്റി ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. നവംബർ 19 ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധി മൂല്യമാണിത്.
കാലാവസ്ഥ മാറ്റത്തിനൊപ്പം കഴിഞ്ഞ ഒക്ടോബർ 31 ന് ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെയാണ് ഉത്തരേന്ത്യയിലെ അന്തരീക്ഷം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയത്. കനത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉയർന്നതോടെ വിദ്യാലയങ്ങളില്‍ ഓൺലൈന്‍ പഠനമാരംഭിക്കുകയും സ്ഥാപനങ്ങളിൽ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലെ ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകളുടെ സർവീസ് നിർത്തിവെക്കാനും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നിർദ്ദേശം നൽകിയിരുന്നു. BS-III ൽ ഉള്ള പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിരത്തിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൽഹിയേക്കാൾ മോശം കാലവസ്ഥയും രൂക്ഷമായ വായുമലിനീകരണം നടക്കുകയും ചെയ്യുന്ന വിവിധ നഗരങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ട് എന്നതാണ് സത്യം. രാജ്യതലസ്ഥനമായതിനാൽ ഡൽഹിക്ക് ലഭിക്കുന്ന ശ്രദ്ധ മറ്റു നഗരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എക്യുഎം ഡാറ്റ പ്രകാരം ന്യൂഡൽഹിക്ക് പുറമെ ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഡ്, ഹരിയാനയിലെ റോഹ്തഗ്, സോനീപത്ത്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവയാണ് ഏറ്റവും മോശം അന്തരീക്ഷമുള്ള സ്ഥലങ്ങൾ. സ്വിസ് സ്ഥാപനമായ IQAir ന്റെ പഠനപ്രകാരം. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ഇന്തോ-ഗംഗാ സമതലങ്ങളിലാണ് വടക്ക് കിഴക്കേ ഇന്ത്യയും പാകിസ്താനും നേപ്പാളും ഉൾപ്പെടുന്ന പ്രദേശമാണ് ഇന്തോ-ഗംഗ സമതലം.
ആയുസ് കുറയുന്ന ഉത്തരേന്ത്യ
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കനത്ത വായുമലിനീകരണമുള്ള പ്രദേശങ്ങളിലെ ആളുകളുടെ ആയുസ് 5.4 വയസ് കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷാവർഷങ്ങളിൽ ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ അന്തരീക്ഷ മലനീകരണം രൂക്ഷമാവുകയും സർക്കാർ മലനീകരണം നിയന്ത്രിക്കാൻ പദ്ധതികൾ ഇടുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ട് പ്രവർത്തകനായ പാർത്ഥ ബോസ് പറയുന്നത്.
ഡൽഹിയിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളും മലിനീകരണം രൂക്ഷമായ സമയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമായ നടപടികൾ നടക്കുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്കാലത്തെ പടക്കം പൊട്ടിക്കൽ കൊണ്ടോ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ടോ മാത്രമല്ല അന്തരീക്ഷ മലനീകരണം രൂക്ഷമാവുന്നതെന്നും അദ്ദേഹംബിബിസിയോട്പറഞ്ഞു.
രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉത്തരേന്ത്യയിൽ ഉടനീളം ഉണ്ടാകുന്നതായി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണറി വിഭാഗംഡയറക്ടർ ഡോ. രാജേഷ് ഗുപ്ത പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം മാനസിക പ്രശ്‌നങ്ങളും ആളുകൾക്ക് ഉണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
2007 ൽ സമ്പൂർണ പുകവലി നിരോധനം പ്രഖ്യാപിച്ച സ്ഥലമാണ് ചണ്ഡീഗഡ്. എന്നാൽ കഴിഞ്ഞ പതിനേഴ് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരമാണ് ചണ്ഡീഗഡ്. നവംബർ 13 ലെ കണക്കുകൾ പ്രകാരം ഡൽഹിയെക്കാൾ മോശം കാലാവസ്ഥായാണ് ചണ്ഡീഗഡിലുണ്ടായിരുന്നത്. ചണ്ഡീഗഢിലെ മൊത്തം മലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ് ഉണ്ടാവുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങളായ വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നതിന് കാരണമാക്കിയിട്ടുണ്ട്. 2024-ൽ 16 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് രേഖകൾ പ്രകാരം കത്തിച്ചത്.
രാജ്യത്ത് പുകവലി മൂലമല്ലാത്ത ശ്വാസകോശ കാൻസർ വർധിക്കന്നതിനും അന്തരീക്ഷ മലനീകരണം കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സിഗരറ്റ് പുക പോലെ വായുവിൽ 70 ശതമാനം ക്ലാസ്-1 കാർസിനോജനുകൾ അല്ലെങ്കിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇതാണ് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതിന്റെ കാരണമെന്നാണ് ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ വിഭാഗം തലവനും ലംഗ് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ അരവിന്ദ് കുമാർപറയുന്നത്.
സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ട് പ്രകാരം, 2021-ൽ, ഇന്ത്യയിൽ 100,000 മരണങ്ങളിൽ 148 എണ്ണം മലിനമായ വായു മൂലമാണെന്നും കണ്ടെത്തലുകൾ ഉണ്ട്. ഗർഭിണികളായ സ്ത്രികൾ, 0-14 വയസ്സ് വരെയുള്ള കുട്ടികൾ എന്നിവരെയാണ് അന്തരീക്ഷ മലനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ഇവരെ കൂടാതെ പ്രായമായവരെയും രോഗികളെയും രൂക്ഷമായി ബാധിക്കും. തലച്ചോറ് മുതൽ കാൽ വരെ ശരീരത്തിലെ വിവിധ അവയവങ്ങളെ വായുമലിനീകരണം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറ്, ഹൃദയം, വൃക്കകൾ, കരൾ, കുടൽ, അസ്ഥികൾ, പ്രത്യുത്പാദന വ്യവസ്ഥ, എൻഡോക്രൈൻ സിസ്റ്റം എന്നിവയെ വായു മലിനീകരണം ബാധിക്കുന്നു.
ശ്വാസതടസ്സം, ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ), എംഫിസെമ, ശ്വാസകോശ അർബുദം, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ക്ഷയം, അലർജികൾ തുടങ്ങിയവയാണ് സാധാരണയായി വായു മലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങൾ. ഇവ കൂടാതെ കുട്ടികളിൽ അകാല രക്തസമ്മർദ്ദവും ഹൃദയാഘാതവും ഉണ്ടാക്കുന്നുണ്ട്.
കുട്ടികളിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വായുമലിനീകരണം ബാധിക്കും. കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുകയോ ശ്രദ്ധക്കുറവ് പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യാം. ബുദ്ധി വളർച്ച കുറയുന്നതും സാധാരണമാണ്. ഇതിന് പുറമെ ഡിമെൻഷ്യയും അൽഷിമേഴ്സ് രോഗവും അന്തരീക്ഷ മലിനീകരണത്തിന് വിധേയരായവരിൽ സാധാരണമാണെന്നും ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു. ഇവ കൂടാതെ പ്രമേഹം, പൊണ്ണത്തടി, ബീജത്തിന്റെയും അണ്ഡത്തിന്റെയും കുറവ് എന്നിവയും മലിനീകരണം കാരണം ഉണ്ടാവുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ശ്വാസകോശ അർബുദം ഒരു പകർച്ചവ്യാധി പോലെ പിടിപ്പെട്ടേക്കാമെന്നും ഡോക്ടർ അരവിന്ദ് അഭിപ്രായപ്പെട്ടു.
പ്രതീക്ഷകൾ എന്തൊക്കെ
ഇന്ത്യയിൽ ഏറ്റവും മോശം വായുമലിനീകരണ തോത് കാണിച്ച 2017-നെ അപേക്ഷിച്ച് 2026-ഓടെ 2026-ഓടെ 20-30% വരെ കണികാ ദ്രവ്യത്തിന്റെ (PM10, PM2.5, ശ്വാസകോശത്തിലേക്ക് പ്രവേശിച്ച് രോഗങ്ങൾക്ക് കാരണമാകുന്ന ചെറിയ കണങ്ങൾ) അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ ഇന്ത്യ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി
മുൻവർഷങ്ങളെ അപേക്ഷിച്ച് രൂക്ഷമായ അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന 97 നഗരങ്ങൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വരാണസിയാണ് അന്തരീക്ഷ മലിനീകരണ തോത് മെച്ചപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയാണ് മലിനീകരണ തോത് കുറച്ച രണ്ടാമത്തെ സംസ്ഥാനം. PM10 ലെവൽ 207 ൽ നിന്ന് 80 ആയി ബറേലി കുറച്ചു. നിലവിൽ പട്ടികയിലെ 67-ാം സ്ഥാനത്താണ് ഡൽഹി, 2017-18 ലെ PM10 ലെവൽ 241 ൽ നിന്ന് 2023-24 ൽ 208 ആയി ഡൽഹി കുറച്ചിട്ടുണ്ട്. 2019-20 നും 2023-24 നും ഇടയിൽ 11,211.13 കോടി രൂപ മലിനീകരണം നിയന്ത്രിക്കുന്നതിനായി വകയിരുത്തിയെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പാർലമെന്റിനെ അറിയിച്ചിരുന്നു.
Latest News:
ഡരാഗ് ഭീതിയൊഴിയാതെ യുകെ; മരണം രണ്ടായി; ശക്തമായ കാറ്റ് ഇന്നും തുടരും
ലണ്ടൻ: ഡരാഗ് കൊടുങ്കാറ്റ് ഭീതിയൊഴിയാതെ യുകെ. രണ്ട് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുത...Associationsഅഭിമാന നിമിഷം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി
വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന...Worldഭീതിവിതച്ച് ഡരാഗ് കൊടുങ്കാറ്റ്; മരം വീണ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നതിനിടെ, ഡരാഗ് കൊടുങ്കാറ്റിനിടെ മരം വീണ് ഒരു വാൻ ഡ...UK NEWS'മെഡിക്കൽ കോളേജ് വാഗ്ദാനം ചെയ്തു, എം ടി രമേശ് കൈപ്പറ്റിയത് ഒമ്പത് കോടി'; ആരോപണവുമായി മുന്‍ ബിജെപി നേ...
തിരുവനന്തപുരം: ബിജെപി നേതാവ് എം ടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീര്‍...Latest Newsകോലിയും രോഹിതും നിരാശപ്പെടുത്തി, 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി; ഇന്ത്യക്ക് മോശം തുടക്കം
ബോർഡർ-ഗാവസ്കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മു...Latest News‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ; ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റ്...
വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മ...Latest Newsകളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴ...Latest Newsപാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി
പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേര...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘മെഡിക്കൽ കോളേജ് വാഗ്ദാനം ചെയ്തു, എം ടി രമേശ് കൈപ്പറ്റിയത് ഒമ്പത് കോടി’; ആരോപണവുമായി മുന്‍ ബിജെപി നേതാവ് തിരുവനന്തപുരം: ബിജെപി നേതാവ് എം ടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വിഷയം മുന്‍ സംസ്ഥാന പ്രസിഡൻ്റ് പി എസ് ശ്രീധരന് പിള്ള അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും എ കെ നസീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആരോപണങ്ങള്‍ക്കു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു വെളിപ്പെടുത്തലിന് പിന്നാലെ എം ടി രാമേഷിൻ്റെ പ്രതികരണം. മെഡിക്കല്‍
- കോലിയും രോഹിതും നിരാശപ്പെടുത്തി, 6 മുൻനിര വിക്കറ്റുകൾ നഷ്ടമായി; ഇന്ത്യക്ക് മോശം തുടക്കം ബോർഡർ-ഗാവസ്കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്സ്വാൾ ആദ്യ പന്തിൽ തന്നെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 3 റൺസും വിരാട് കോലി 7 റൺസുമെടുത്ത് പുറത്തായി. കെ എൽ രാഹുൽ 37, ശുഭ് മാൻ ഗിൽ 31 എന്നിവരാണ് അൽപ്പമെങ്കിലും ഇന്ത്യൻ
- ‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ; ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റ്’; മന്ത്രി കൃഷ്ണൻകുട്ടി വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതെ നിരക്കിൽ ജനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതൽ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ
- കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എടത്വ സ്വദേശി ആൽബിൻ ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ
- പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. അനങ്ങനടി ഹൈസ്കൂളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളെയാണ് കാണാതായത്. മൂന്നുപേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. ക്ലാസില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടികള്‍ സ്കൂളിലേക്കായി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടികള്‍ സ്കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു
click on malayalam character to switch languages