1 GBP = 106.80

ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ

ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ

ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള സാധ്യതാ പട്ടിക പുറത്ത്. മികച്ച പുരുഷതാരത്തിനുള്ള ലിസ്റ്റിൽ ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും ഇടംപിടിച്ചിട്ടുണ്ട്. മികച്ച മുന്നേറ്റനിരക്കാരനുള്ള പുരസ്കാരപട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്.

നിലവിലെ ജേതാവും ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുമുള്ള ലിയോണൽ മെസ്സി, നിലവിലെ ബലോൻ ദ് ഓർ വിന്നർ റൊഡ്രി, വിനീഷ്യസ് ജൂനിയർ, ഏർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരുൾപ്പെടെ 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്. വനിതകളിൽ തുടർച്ചയായ രണ്ടാം പുരസ്കാരം ലക്ഷ്യമിട്ട് ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമറ്റിയെത്തുന്പോൾ വെല്ലുവിളിയുമായി ഗ്രഹാം ഹാൻസൻ, ലൂസി ബ്രോൺസ് തുടങ്ങിയവരുണ്ട്.

മികച്ച മുന്നേറ്റ നിരക്കാരൻ, മധ്യനിരതാരം, പ്രതിരോധതാരം, ഗോൾ കീപ്പർ, പരിശീലകർ, മികച്ച ഗോൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകുന്നുണ്ട്. പുരുഷ ഗോൾകീപ്പർമാരിൽ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബ്രസീലിന്റെ എഡേഴ്സൺ, ഡോണറുമ എന്നിവർ തമ്മിലാണ് പോരാട്ടം. മികച്ച മുന്നേറ്റനിരക്കാരനുള്ള പുരസ്കാര സാധ്യതപട്ടികയിൽ അൽ നസറിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയുമുണ്ട്. ഈ ലിസ്റ്റിലുമുണ്ട് മെസ്സിയും വിനീഷ്യസും എംബാപ്പെയും അടക്കമുള്ളവർ.

മികച്ച പുരുഷ പരിശീലകനുള്ള ലിസ്റ്റിലും വമ്പന്മാർ. ലിയോണൽ സ്കലോണി, കാർലോസ് ആഞ്ചലോട്ടി, സാബി അലൻസോ, പെപ് ഗാർഡിയോള, ലാ ഫുവന്തെ എന്നിവർ തമ്മിലാണ് മത്സരം. വോട്ടിങ്ങിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക.ഡിസംബർ 10 വരെ വോട്ട് രേഖപ്പെടുത്താം. ജനുവരിയിലായിരിക്കും പുരസ്കാരപ്രഖ്യാനചടങ്ങ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more