1 GBP = 107.38

സാബു മാത്യുവിന് റെഡ്‌ഡിങ്ങിൽ അന്ത്യ വിശ്രമമൊരുങ്ങും; സംസ്കാര ചടങ്ങുകൾ ഡിസംബർ പതിനേഴിന്

സാബു മാത്യുവിന് റെഡ്‌ഡിങ്ങിൽ അന്ത്യ വിശ്രമമൊരുങ്ങും; സംസ്കാര ചടങ്ങുകൾ ഡിസംബർ പതിനേഴിന്

റെഡ്‌ഡിങ്:‌ റെഡ്‌ഡിങ്ങിൽ മരണമടഞ്ഞ സാബു മാത്യുവിന് ഡിസംബർ 17 ചൊവ്വാഴ്ച്ച ഏറെക്കാലം ജീവിച്ച റെഡ്‌ഡിങ്ങിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റോയൽ ബെർക്ക്ഷെയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.

ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് റെഡ്‌ഡിങ്ങിലെ ടിൽഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാകും അന്ത്യ സംസ്കാര ശുശ്രൂഷകൾ നടക്കുക. തുടർന്ന് നടക്കുന്ന പൊതുദർശനത്തിന് ശേഷം ഹെൻലി റോഡ് സിമിത്തേരിയിലായിരിക്കും സംസ്കാരം നടക്കുക. ദേവാലയത്തിനടുത്തും സിമിത്തേരിയിലും പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്.

പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനാണ് സാബു മാത്യു. പുളിയം തൊട്ടിയിൽ കുടുംബാംഗമാണ്. കളത്തൂർ, കുറവിലങ്ങാടാണ് സ്വദേശം. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം. ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.

യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ജൂണായും സിക്സ്ത് ഫോം വിദ്യാർത്ഥിയായ ജ്യുവൽ എന്നിവരാണ് മക്കൾ. ഇരുപത്തിനാലാം തിയതി പതിവുപോലെ ഷാന്റി ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബു താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും ഉടനെ എമർജൻസി മെഡിക്കൽ സപ്പോർട്ട് തേടുകയുമായിരുന്നു. നിർഭാഗ്യവശാൽ എല്ലാ മെഡിക്കൽ സപ്പോർട്ടും നിഷ്‌ഫലമാക്കി സാബു നിത്യതയിലേക്ക് യാത്രയായി.

സംസ്കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ:

Date:17/12/2024
Time:10:00 AM

Place of Funeral Service:St Joseph’s Church, Tilehurst, Reading, RG31 5JJ

Burial Site:Henley Road Cemetery, All Hallows Rd, Caversham, Reading, RG4 5LP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more