1 GBP = 107.52
breaking news

നിക്കണോ പോണോ എന്നത് കേന്ദ്ര നേത്യത്വം തീരുമാനിക്കും, രാജി വാർത്തയിൽ മറുപടിയുമായി കെ സുരേന്ദ്രൻ

നിക്കണോ പോണോ എന്നത് കേന്ദ്ര നേത്യത്വം തീരുമാനിക്കും, രാജി വാർത്തയിൽ മറുപടിയുമായി കെ സുരേന്ദ്രൻ


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽ‌വിയിൽ ധാർമ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകൾ സ്തുതിക്കുമ്പോൾ പൊങ്ങാനും നിന്ദിക്കുമ്പോൾ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്റെ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നകാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. വ്യക്തിപരമായ താൽപ്പര്യം സ്ഥാനമാറ്റത്തിൽ ഇല്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും താൻ ശെരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് ബോധ്യം ഉണ്ടെങ്കിൽ ഓഡിറ്റിന് വിധേയനാക്കും. താൻ നിൽക്കണോ പോണോ എന്നത് കേന്ദ്രം തീരുമാനിക്കും അതിന് യാതൊരു തടസവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പാലക്കാട് നഗരസഭകളിൽ മാത്രമല്ല കണ്ണാടിയിലും, പിരായിരിയിലും മാത്തൂരിലും അടക്കമുള്ള മൂന്ന് പഞ്ചായത്തുകളിലും നഗരസഭയ്ക്ക് തുല്യമായ വോട്ട് വ്യത്യാസം ഉണ്ടായിട്ടുണ്ട്. 2000 വോട്ടുകൾ കുറഞ്ഞത് ഗ്രാമ പഞ്ചയാത്തുകളിൽ നിന്നാണ്. വോട്ട് കുറഞ്ഞുവെന്നത് വസ്തുതയാണ്.എന്നാൽ പാലക്കാട് സ്ഥാനാർത്ഥി നിർണയം പാളിയിട്ടില്ല. പാർലിമെൻ്ററി ബോഡ് വിശദമായ ചർച്ച നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സി കൃഷ്ണ കുമാർ അവസാന നിമിഷം വരെ സ്ഥാനാർത്ഥി ആകാൻ താൽപ്പര്യം ഇല്ല എന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ബൂത്തുകളും പരിശോധിച്ച് ശരിയായ വിശകലനം നടത്തി ചെറുതാണെങ്കിലും നഷ്ട്ടപെട്ട പിന്തുണ തിരികെ പിടിക്കാൻ വരും ദിവസങ്ങളിൽ ശ്രമിക്കും.വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അത് കാണാൻ സാധിക്കും. ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ല. അവർ പാലക്കാടിന് വേണ്ടി നല്ലപോലെ പ്രവർത്തിച്ചവരാണ്. അവരെ വെറുതെ വിടണം കെ സുരേന്ദ്രൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more