1 GBP = 106.06
breaking news

30 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി ‘കരൺ അർജുൻ’

30 വർഷത്തിന് ശേഷം റി റിലീസിന് ഒരുങ്ങി ‘കരൺ അർജുൻ’


ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കരൺ അർജുൻ’. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രം 1995-ൽ റിലീസ് ചെയ്‌തപ്പോഴുണ്ടായ ആവേശം ചെറുതല്ല . ഇപ്പോഴിതാ അതേ ആവേശം നിലനിർത്തി 30 വർഷങ്ങൾക്ക് ശേഷം നവംബർ 22-ന് ‘കരൺ അർജുൻ’ റി റിലീസിന് തയ്യാറെടുക്കുകയാണ്.

രാകേഷ് റോഷൻ സംവിധാനം ചെയ്ത ‘കരൺ അർജുൻ’ അന്ന് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തിയ ചിത്രം ബോളിവുഡിന് ഒരു പുതിയ അധ്യായം തുറന്നു. രണ്ട് സൂപ്പർതാരങ്ങളുടെ ആരാധകരും ഒന്നായി ഒന്നിച്ചു നിന്ന ചിത്രമായിരുന്നു ഇത്. രാഖി ഗുൽസാർ, കാജോൾ, മംമ്ത കുൽക്കർണി, അംരീഷ് പുരി തുടങ്ങിയ മറ്റ് പ്രതിഭകളും ചിത്രത്തിന്റെ മേന്മ കൂട്ടി.

‘മേരാ കരൺ അർജുൻ ആയേഗാ’ എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും മീമുകളായി വൈറലാവാറുണ്ട്. സൽമാനും ഷാരൂഖും തങ്ങളുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ‘കരൺ അർജുനിൽ’ കാഴ്ചവച്ചത്. രാഖി ഗുൽസാർ അമ്മയായി ചെയ്ത വേഷവും, അംരീഷ് പുരി വില്ലനായി ചെയ്ത വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.30 വർഷങ്ങൾക്ക് ശേഷം ‘കരൺ അർജുൻ’ വീണ്ടും തിയറ്ററുകളിൽ എത്തുന്നത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കുടുംബ കലഹത്താൽ വേർപിരിഞ്ഞ രണ്ട് സഹോദരന്മാരുടെ കഥയാണ് ‘കരൺ അർജുൻ’ പറയുന്നത്. ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത് സഹോദര സ്നേഹമാണ്. കരണും അർജുനും തമ്മിലുള്ള ബന്ധം പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിച്ചു. രാജേഷ് റോഷൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുവെച്ചിരിക്കുന്നു. ‘ഏ ബന്ധൻ’ പോലുള്ള ഗാനങ്ങൾ ഇന്നും ഹിറ്റുകളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more