1 GBP = 106.86

ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികള്‍; സഞ്ജുവിന്റെ പേരില്‍ അപൂര്‍വ്വ നേട്ടം

ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികള്‍; സഞ്ജുവിന്റെ പേരില്‍ അപൂര്‍വ്വ നേട്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ രണ്ട് മാച്ചില്‍ മിന്നുന്ന ഫോമിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ സഞ്ജുവിന്റെ പേരില്‍ റെക്കോര്‍ഡ് കുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനെന്ന വിശേഷണമാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെയാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരവും കൂടിയാണ് സഞ്ജു. ഇതിനെല്ലാം പുറമെ ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി മാറിയിരിക്കുകയാണ് സഞ്ജു. അഞ്ച് സെഞ്ച്വറിയോടെ രോഹിത് ശര്‍മയും നാല് സെഞ്ച്വറിയോടെ സൂര്യകുമാര്‍ യാദവും ആണ് ഒന്നും രണ്ട് സ്ഥാനങ്ങളില്‍ സഞ്ജുവിന് മുമ്പലായിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും ഒടുവില്‍ നടന്ന മത്സരത്തില്‍ 56 പന്തുകളില്‍ നിന്നായി 109 റണ്‍സ് സഞ്ജു എടുത്തിരുന്നു. ഒമ്പത് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. സഞ്ജു-തിലക് വര്‍മ്മ-അഭിഷേക് വര്‍മ്മ കൂട്ടുക്കെട്ടില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഒരു വിക്കറ്റ് നഷ്ടത്തിലായിരുന്നു കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. ടി20 കരിയറില്‍ സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ചുറിയാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more