1 GBP = 106.79
breaking news

ബ്രാഡ്‌ഫോർഡിൽ മലയാളി നേഴ്സ് മരിച്ച നിലയിൽ; ആലപ്പുഴ സ്വദേശിയായ വൈശാഖിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും

ബ്രാഡ്‌ഫോർഡിൽ മലയാളി നേഴ്സ് മരിച്ച നിലയിൽ; ആലപ്പുഴ സ്വദേശിയായ വൈശാഖിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും

ബ്രാഡ്ഫോർഡിൽ മലയാളി നേഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ വൈശാഖിന് മുപ്പത്തിയഞ്ചു വയസ്സ് മാത്രമാണ് പ്രായം.

ഏകദേശം ഒരു വര്ഷം മുൻപ് മാത്രമാണ് വൈശാഖ് യുകെയിലെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്‌ച മുൻപ് മാത്രമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്‌വലയം തന്നെയുണ്ടായിരുന്നു. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് പ്രാദേശിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.

അതേസമയം വൈശാഖിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെയാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

വൈശാഖ് രമേശിന്റെ വിയോഗത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ടോം തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more