1 GBP = 107.38
breaking news

ലിംക ചിൽഡ്രൻസ് ഫസ്റ്റ് 2024 നവംബർ 16ന്; രജിസ്ട്രേഷന് ഇന്നുകൂടി അവസരം.

ലിംക ചിൽഡ്രൻസ് ഫസ്റ്റ് 2024 നവംബർ 16ന്; രജിസ്ട്രേഷന് ഇന്നുകൂടി അവസരം.

മേഴ്സി സൈഡിൽ താമസിക്കുന്ന ഭാരതീയരായ ഓരോ കുടുംബത്തിലെയും പ്രത്യേകിച്ച് മലയാളി കുട്ടികളുടെ കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാൻ 2006 മുതൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തി വരുന്ന ലിംക ചിൽഡ്രൻസ് ഫെസ്റ്റിലൂടെ ഇതിനോടകം വളരെയേറെ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചു എന്നത് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ (ലിംക) പ്രാധാന്യം ലിവർപൂൾ മലയാളികളുടെ മനസ്സിൽ എത്രത്തോളം പതിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ്. ഭാരതീയ സംസ്കാരത്തിന്റെ പ്രത്യേകിച്ച് കേരളീയ സംസ്കാരവും കലകളും മുൻനിർത്തിയുള്ള മത്സരങ്ങൾ വളർന്ന് വരുന്ന തലമുറയ്ക്ക് പ്രവാസ മണ്ണിൽ മനസ്സിലാക്കുവാനും ആസ്വദിക്കുവാനും അവസരം ഒരുക്കും എന്നതിന് സംശയമില്ല. ലിംക ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റിൽ ജാതി മത സംഘടന ചട്ടക്കൂടുകൾക്ക് അതീതമായി ഏതൊരാൾക്കും പങ്കെടുക്കാം എന്നതാണ് ലിംകയെ ജനകീയമാക്കുന്നത്. നവംബർ 16 ശനിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ചിൽഡ്രൻസ് ഫെസ്റ്റ് വേദിയിൽ മിതമായ നിരക്കിൽ ലഭിക്കുന്ന ഭക്ഷണശാലയും ഉണ്ടായിരിക്കുന്നതാണ്.

ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ലിംകയുടെ നന്ദി അറിയിച്ചു കൊള്ളുന്നു. ഇനിയും രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ബുധനാഴ്ച രാത്രി 12 മണി വരെ സമയമുണ്ട്.

മൽസരങ്ങൾ നടക്കുന്ന വേദിയുടെ വിലാസം:
Lee Valley Millennium Centre Childwall Valley Road, Belle Vale L25 2PR

മത്സരങ്ങളിൽ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ താഴെ കാണുന്ന ലിങ്കിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക.

https://forms.gle/vdo6XuZ3TV7UNcyeA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more