1 GBP = 106.77
breaking news

നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചർച്ച നവംബർ 13ന് കവൻട്രിയിൽ; രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജ് മേയർ ബൈജു തിട്ടാല എന്നിവർ പങ്കെടുക്കും

നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’: ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചർച്ച നവംബർ 13ന് കവൻട്രിയിൽ; രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജ് മേയർ ബൈജു തിട്ടാല എന്നിവർ പങ്കെടുക്കും

റോമി കുര്യാക്കോസ് 

കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) യു കെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു. കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് നവംബർ 13, ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു രാഷ്ട്രനിർമാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ന് ഇന്ത്യയിൽ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചർച്ചയുടെ ഉദ്ദേശം. 

യു കെയിലെ ഹാരോ സ്കൂളിലും കേബ്രിഡ്ജ് ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ ചിന്താധാരകൾ യു കെയിൽ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം  പ്രതിബാദിക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. 

രണ്ട് ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്നതാണ് അഡ്വ. എ ജയശങ്കർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more