1 GBP = 106.38
breaking news

രണ്ട് ദിവസത്തിനിടെ യുകെ മലയാളികളെത്തേടിയെത്തിയത് മൂന്ന് മരണ വാർത്തകൾ; അഥീന മോളുടെ വേർപാടിന് പിന്നാലെ സ്റ്റോക്‌പോർട്ടിൽ നിർമ്മല നെറ്റോയുടെയും കെന്റിൽ പോൾ ചാക്കോയുടെയും വേർപാടിന്റെ ഞെട്ടലിൽ യുകെ മലയാളികൾ

രണ്ട് ദിവസത്തിനിടെ യുകെ മലയാളികളെത്തേടിയെത്തിയത് മൂന്ന് മരണ വാർത്തകൾ; അഥീന മോളുടെ വേർപാടിന് പിന്നാലെ സ്റ്റോക്‌പോർട്ടിൽ നിർമ്മല നെറ്റോയുടെയും കെന്റിൽ പോൾ ചാക്കോയുടെയും വേർപാടിന്റെ ഞെട്ടലിൽ യുകെ മലയാളികൾ

ലണ്ടൻ: രണ്ട് ദിവസത്തിനിടെ യുകെ മലയാളികളെത്തേടിയെത്തിയത് മൂന്ന് മരണ വാർത്തകൾ. ലിങ്കൺ ഷെയറിൽ ജിനോ അനിത ദമ്പതികളുടെ മകളുടെ മരണ വാർത്തയാണ് ശനിയാഴ്ച്ച യുകെ മലയാളികളെത്തേടിയെത്തിയത്. വിട്ടുമാറാതെയുള്ള പനിക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചതാണ് കുഞ്ഞു അഥീന മോളുടെ മരണത്തിന് കാരണമായത്. അതേസമയം ചികിത്സകളിൽ വന്ന വീഴ്ച്ചയാണ് അഥീന മോളുടെ വിയോഗത്തിന് കാരണമെന്ന ചർച്ചകളും മലയാളി സമൂഹങ്ങളിൽ ഉയരുന്നുണ്ട്.

ഇന്നലെ സ്റ്റോക്‌പോർട്ടിൽ 37കാരിയായ നിർമ്മലാ നെറ്റോയുടെയുടെയും കെന്റിലെ മെയ്ഡ്സ്റ്റോണിൽ താമസിക്കുന്ന പോൾ ചാക്കോയുടെയും മരണവാർത്തകളാണ് പുറത്ത് വന്നത്. സ്തനാര്ബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നിർമ്മലാ നെറ്റോ കൊല്ലം സ്വദേശിയാണ്. 2017ൽ യുകെയിലെത്തിയ നിർമ്മല സ്റ്റോക്‌പോർട്ട് സ്റ്റെപ്പിംഗ്ഹിൽ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിവാഹിതയായ നിർമ്മലയുടെ ‘അമ്മ മേരിക്കുട്ടിയും സഹോദരി ഒലിവിയ നെറ്റോയും നാട്ടിലാണ്. നിർമ്മലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രദേശത്തെ മലയാളികൾ നടത്തുന്നുണ്ട്.

കെന്റിലെ മെയ്ഡസ്റ്റോണിൽ താമസമാക്കിയിട്ടുള്ള പോൾ ചാക്കോയുടെ മരണവർത്തയാണ് ഇന്നലെ രണ്ടാമതെത്തിയത്. അൻപത് വയസ്സായിരുന്ന പോളിന്റെ വേർപാട് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു.

മൂവരുടെയും വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മറ്റു ദേശീയ ഭാരവാഹികൾ, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more