1 GBP = 107.38
breaking news

വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ വെടിനിർത്തലിന് തയ്യാർ; ഇസ്രയേലിനോട് ഹിസ്ബുള്ളയുടെ പുതിയ തലവൻ

വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ വെടിനിർത്തലിന് തയ്യാർ; ഇസ്രയേലിനോട് ഹിസ്ബുള്ളയുടെ പുതിയ തലവൻ

ലെബനൻ: തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചാൽ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖാസിം. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വെടിനിർത്തലിന് തയ്യാറെന്ന് അറിയിച്ച് ഹിസ്ബുള്ളയുടെ പുതിയ തലവൻ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ സുരക്ഷാ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായത്.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടതോടെയാണ് സായുധ സംഘത്തിന്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം പുതിയ മേധാവിയായി സ്ഥാനമേറ്റത്. ‘അക്രമം നിര്‍ത്താണമെന്ന് ഇസ്രയേലികള്‍ തീരുമാനിക്കുകയാണെങ്കില്‍, ഞങ്ങളും തയ്യാറാണ് എന്നാണ് പറയാനുള്ളത്. പക്ഷേ ഞങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കേണ്ടിവരും’, നയിം ഖാസിം പ്രസ്താവനയിൽ വ്യക്തമാക്കി.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് കരുതുന്ന ലെബനന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇസ്രയേൽ അടുത്തിടെ ആക്രമണം കടുപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള മേധാവിയടക്കം കൊല്ലപ്പെട്ടത്. ലെബനനിൽ കഴിഞ്ഞ ആഴ്‌ച മാത്രം നടന്ന ഇസ്രയേൽ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more