1 GBP = 106.56
breaking news

ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ഇടവകയിൽ പരിശുദ്ധ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച്ച

ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ഇടവകയിൽ പരിശുദ്ധ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച്ച

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3 ഞായറാഴ്ച ആഘോഷപൂർവ്വം കൊണ്ടാടുന്നു.

നവംബർ 3 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ഇടവക വികാരി ഫാ.എൽവിസ് ജോസ് കോച്ചേരി കൊടിയേറ്റ് കർമ്മം നടത്തുന്നതോടെ തിരുന്നാളിന്ന് ആരംഭമാവും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും നടക്കും.

തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം ജോൺ ബനിയൻ സെന്ററിൽ വെച്ച് തിരുനാൾ അനുബന്ധ പരിപാടികളുടെ ഭാഗമായി ഇടവകയുടെ ദിനാഘോഷം ഫാ. എൽവിസ് ജോസ് കോച്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക ദിനാചരണവും , സൺഡേ സ്കൂൾ വാർഷികവും ആഘോഷപൂർവ്വം നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യങ്ങളായ കലാപരിപാരികൾ ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിൽ ഭക്തിപുരസ്സരം പങ്കുചേർന്ന്‌ ദൈവാനുഗ്രഹവും കൃപകളും പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ.എൽവിസ് ജോസ് കോച്ചേരിയും തിരുന്നാൾ കമ്മിറ്റിയും അറിയിച്ചു.

തിരുനാളിൽ പ്രെസുദേന്തി ആകുവാനാഗ്രഹിക്കുന്നവരും, പങ്കെടുക്കുന്ന വ്യക്തികളും കുടുംബങ്ങളും തിരുന്നാൾ കമ്മിറ്റിയിൽ മുൻകൂട്ടി എണ്ണം അറിയിക്കേണ്ടതും, നിശ്ചിത തുക അടക്കേണ്ടതും ആണെന്ന് കമ്മിറ്റി അറിയിക്കുന്നു.

പാരിഷ് ഡേ ആഘോഷങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോർഡിനേറ്റർമാരായ
ജോമേഷ് തോമസ്: 07469 694897 ആന്റോ ബാബു: 07429 499211 എന്നിവരെ ഉടൻതന്നെ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയുവാൻ അഭ്യർത്ഥിക്കുന്നു.

For more details please contact :

Rajan Koshy: 07877027439
(Thirunaal Convenor)
Mathew Kureekkal :
079-12450110
(Parish Trustee)
Anto Babu: 07429 499211
(Parish Trustee)
Jomon Mammoottil:07930431445
(Parish Secretary)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more