1 GBP = 108.64
breaking news

വേൾഡ് മലയാളി ഫെഡറേഷൻ – യുകെ ‘കേരളീയം 2024’

വേൾഡ് മലയാളി ഫെഡറേഷൻ – യുകെ ‘കേരളീയം 2024’

ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് WMF . ഭൂമിയുടെ എല്ലാ ഭാഗത്തും വേരുകൾ ഊന്നി പടർന്നുപന്തലിച്ച WMF Ukയിലെ ശാഖയും വികസനത്തിൻ്റെ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

WMF-UK അവതരിപ്പിക്കുന്ന ‘കേരളീയം 2024’ പരിപാടി മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകൾക്കു വഴിതുറക്കുന്നു. വിവിധ പ്രായവിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാർക്കും പാങ്ങാളി ആവാനുള്ള മികച്ച അവസരമാണ്.

എങ്ങനെ പങ്കെടുക്കാം:
താല്പര്യമുള്ളവരും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഈ ഗൂഗിൾ ഫോമുകൾ പൂരിപ്പിക്കേണ്ടതാണ്. https://forms.gle/iGjssBXcELtMezbw5

പ്രായവിഭാഗങ്ങൾ:
സബ് ജൂനിയർ: 5 മുതൽ 10 വയസ് വരെ,
ജൂനിയർ: 11 മുതൽ 17 വയസ് വരെ
സീനിയർ: 18 മുതൽ 25 വയസ് വരെ
സൂപർ സീനിയർ: 25 വയസ്സിന് മുകളിൽ

മത്സരങ്ങൾ:
പെൻസിൽ ഡ്രോയിംഗ്: 26 ഒക്ടോബർ ശനിയാഴ്ച മുതൽ 31 ഒക്ടോബർ വെള്ളിയാഴ്ച വരെ
വാട്ടർ കളർ പെയിന്റിംഗ്: 26 ഒക്ടോബർ മുതൽ 31 ഒക്ടോബർ വരെ
ഫോട്ടോഗ്രാഫി: 31 ഒക്ടോബർ വെള്ളിയാഴ്ച
കവിതാ പാരായണം: 31 ഒക്ടോബർ വെള്ളിയാഴ്ച

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more