1 GBP = 106.82

നാട്ടിൽ നിന്ന് മക്കളെക്കാണാനെത്തിയ പിതാവ് കാർഡിഫിൽ മരണമടഞ്ഞു

നാട്ടിൽ നിന്ന് മക്കളെക്കാണാനെത്തിയ പിതാവ് കാർഡിഫിൽ മരണമടഞ്ഞു

കാർഡിഫ്: മക്കളും ചെറുമക്കൾക്കുമൊപ്പം സമയം ചിലവഴിക്കാനെത്തിയ പിതാവ് യുകെയിലെ കാർഡിഫിൽ മരണമടഞ്ഞു. കോലഞ്ചേരി സ്വദേശി പി പി എബ്രഹാമാണ് മരണത്തിന് കീഴടങ്ങിയത്. 69 വയസ്സായിരുന്നു പ്രായം. കാർഡിഫിൽ താമസമാക്കിയിട്ടുള്ള അനുജ ജോൺസ്, വെസ്റ്റ് വെയിൽസിൽ താമസമാക്കിയിട്ടുള്ള അനു എബ്രഹാം എന്നിവരാണ് മക്കൾ. മറ്റൊരു മകൾ അഞ്ജു എബ്രഹാം നാട്ടിലാണ്.

സ്ട്രോക്ക് വന്നതിനെത്തുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഓഫ് വെയ്ൽസിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു, തുടർന്നായിരുന്നു അന്ത്യം. ഭാര്യ ആലീസ് എബ്രഹാമിനൊപ്പമാണ് പി പി എബ്രഹാം മക്കളെക്കാണാനെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതും സംസ്കാരം സംബന്ധിച്ചുമുള്ള വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

പരേതന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more