1 GBP = 107.35
breaking news

‘ഇടത്’ കൈയുയർത്തി പി സരിൻ

‘ഇടത്’ കൈയുയർത്തി പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ. സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെറുതെയിരിക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേർന്നുനിൽക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഉള്ളിലും താൻ ഇടതുപക്ഷത്തായിരുന്നു, പക്ഷെ ആ ഇടതുപക്ഷത്ത് എനിക്ക് സ്ഥാനമില്ല.യഥാർത്ഥ ഇടതുപക്ഷത്തിന്റെ ഇടയിൽ തന്റെ സ്ഥാനം അന്വേഷിക്കുകയാണ്. ഇടത് നേതൃത്വത്തോട് താൻ ചോദിക്കുന്നു തനിക്ക് ഒരു ഇടമുണ്ടോ എന്ന്?. മറുപടിക്കായി കാത്തിരിക്കുകയാണ്, സരിൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിനെ അഭിനന്ദിച്ചുകൊണ്ടാണ് സരിൻ എത്തിയത്. ”ലോക്സഭയിൽ പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷം പരിശോധന നടത്തി,കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാർട്ടിയാണ് സി പി ഐ എം എന്നും സരിൻ പറഞ്ഞു.ജില്ലയിൽ നിന്നുള്ള വി ടി ബൽറാം, തങ്കപ്പൻ എന്നിവരെ എന്തുകൊണ്ട് മത്സരിപ്പിച്ചില്ല?പാലക്കാട് ജില്ലയിൽ കോൺഗ്രസ് മുൻകാലങ്ങളിൽ തോറ്റത് വലിയ ഭൂരിപക്ഷത്തിനാണ്, തിരിച്ചുവരവിന് ശ്രമം നടത്തുന്നില്ല,ജില്ലയിലെ നേതാക്കളെ ഉപതെരഞ്ഞെടുപ്പിൽ അവഗണിച്ചു,പ്രമുഖ നേതാക്കൾ ജയ സാധ്യതയുള്ളവർക്കായി കത്തയച്ചിട്ടും അവഗണിച്ചു, ആരെ ജയിപ്പിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയത്, ഉൾക്കളികൾ കോൺഗ്രസിലെ ചിലർക്ക് അറിയാം.ഞാൻ തല വേദനയല്ല എന്നും തലവേദനകൾക്കുള്ള മരുന്നാണ് എന്നും സരിൻ പറഞ്ഞു.അത് ഉൾക്കൊണ്ടാൽ കോൺഗ്രസിലെ പല തലവേദനയും മാറുമെന്നും” സരിൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more