1 GBP = 106.16

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം നല്‍കിയത്. ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം – അദ്ദേഹം പറഞ്ഞു. കപ്രോല്‍ റോഡില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും.

ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവന്റെ കൈവെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം ആവശ്യമെങ്കില്‍ ഞാനും നിങ്ങളുമെല്ലാം ഇതിന് തയാറാകണം.
സഹോദരിമാരോട് വിരോധമുള്ള എല്ലാ കുറ്റവാളികളെയും നശിപ്പിക്കണം – മിതിലേഷ് കുമാര്‍ പറഞ്ഞു. തന്നെ ഈ ഉദ്യമത്തില്‍ പിന്തുണയ്ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.

ചടങ്ങിനിടെ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മിഥിലേഷ് കുമാര്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സീതാമര്‍ഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ തന്നെയാണ് മിഥിലേഷ്. എംഎല്‍എയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വാളുകള്‍ വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more