1 GBP = 109.64

ഇന്ത്യന്‍ വനിതകളും മിന്നി; ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം

ഇന്ത്യന്‍ വനിതകളും മിന്നി; ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം

അതൊരു ജീവന്മരണ പോരാട്ടമായിരുന്നു ഇന്ത്യന്‍ വനിതകള്‍ക്ക്. കഠിനധ്വാനത്തിന്റെ ഫലം ഏതായാലും ഇന്ത്യക്ക് സ്വന്തമാവുകയും ചെയ്തു. വനിതാ ടി20 ലോകകപ്പിലെ നിര്‍ണായകമായ മറ്റൊരു മത്സരം കൂടി ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീലങ്കക്കെതിരെ 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 172 റണ്‍സെടുത്തത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി 38 പന്തില്‍ നിന്ന് 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നാലെ അടുത്ത പന്തില്‍ 40 പന്തില്‍ 43 റണ്‍സടിച്ച ഷഫാലിയെയും വീഴ്ത്തി. ചമരി അത്തപ്പത്തുവായിരുന്നു ബോളെറിഞ്ഞത്. ഷഫാലി വര്‍മ്മക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി.

ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വിയോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more