ബിജു നാരായണനും ലക്ഷ്മി രാജേഷും അവതരിപ്പിച്ച ഗാനമേളയും, വിനോദ് നവധാരയുടെ ചെണ്ടമേളവും ആവേശമായി.. എല്‍മയുടെ ഓണം പൊടിപൊടിച്ചു
Oct 09, 2024
ലണ്ടനിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പതിനാറാമത് ഓണാഘോഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഗംഭീരമായിആഘോഷിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഓണാഘോഷം, തനതായ വടംവലി മുതലായ മറ്റു കായിക മത്സരങ്ങളുടെ അകമ്പടിയോടെ പുരോഗമിക്കുകയും, അതിനുശേഷം ഉച്ചയ്ക്ക് രുചികരമായ കേരളീയ സദ്യയും, അതിനെ തുടർന്ന് വിശിഷ്ട വ്യക്തികളുടെയും സ്പോൺസേഴ്സിന്റെയും കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
തുടർന്ന് ജിസിഎസ്ഇ എലെവൽ പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ ആദരിക്കുകയും, പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണനും ലക്ഷ്മി രാജേഷും അവതരിപ്പിച്ച ഗാനമേളയും,വിനോദ് നവധാരയുടെ നേതൃത്വത്തിൽ ചെണ്ടമേളവും, എല്‍മയുടെ കലാകാരന്മാർ അവതരിപ്പിച്ച മികച്ച കലാപരിപാടികളും ഡിജെ യോടും കൂടി ഓണാഘോഷം സമാപിക്കുകയും ചെയ്തു.
ഈ ആഘോഷമെല്ലാം വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാ എല്‍മ അംഗങ്ങളോടും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ലിജോ ഉമ്മൻ, സെക്രട്ടറി ബാസ്റ്റിൻ മാളിയേക്കൽ, ട്രഷറർ ബിനു ലൂക്ക്, വൈസ് പ്രസിഡണ്ട് ധന്യ കെവിൻ, ജോയിൻ സെക്രട്ടറി ജെനിസ് രഞ്ജിത്ത്, ജോയിൻ ട്രഷറർ ഹരീഷ് ഗോപാൽ, അഡ്വൈസർ പയസ് തോമസ്, പ്രോഗ്രാം കോഡിനേറ്റർ ശുഭ ജെന്റിൽ, വുമൺസ് ഫോറം കോഡിനേറ്റർ ബിജി ലിജോ എന്നിവർ നന്ദി അറിയിച്ചു. തുടർന്ന് രണ്ടു വർഷത്തേക്കുള്ള ELMA യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages