1 GBP = 106.75
breaking news

‘ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്‌വരകളും കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം’; വി ടി ബൽറാം

‘ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്‌വരകളും കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം’; വി ടി ബൽറാം


കശ്മീരിലും ഹരിയാനയിലും ജനാധിപത്യത്തിന്റെ നനുത്ത മഞ്ഞ്‌ പൊഴിയുന്നുവെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്‌വരകളും ഫലഭൂയിഷ്ഠ സമതലങ്ങളും കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം, ‘ഇന്ത്യ’ക്കൊപ്പമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ കശ്മീരിലെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ബൽറാം പങ്കുവച്ചത്.

അതേസമയം ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കവേ ഫലങ്ങളിൽ അപ്രതീക്ഷിത ട്വിസ്‌റ്റ്. ഹരിയാനയിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി കുതിക്കുകയാണ്. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു.

നിലവിൽ ബിജെപി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ആദ്യഘത്തിൽ എളുപ്പത്തിൽ ഭരണം നേടുമെന്ന് കരുതിയിരുന്ന ഹരിയാനയിലാണ് വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കുതിച്ചുകയറിയത്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഇതൊക്കെ നിർത്തിവച്ചിരിക്കുകയാണ്.

വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

ജനാധിപത്യത്തിന്റെ നനുത്ത മഞ്ഞ്‌ പൊഴിയുന്നു കശ്മീരിലും ഹരിയാണയിലും.
ഉത്തുംഗ ശൃംഗങ്ങളും സുന്ദര താഴ്‌വരകളും
ഫലഭൂയിഷ്ഠ സമതലങ്ങളും കുരുക്ഷേത്ര ഭൂമിയുമെല്ലാം ഇനി കോൺഗ്രസിനൊപ്പം, ‘ഇന്ത്യ’ക്കൊപ്പം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more