1 GBP = 107.38
breaking news

ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു

ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു

റോമി കുര്യാക്കോസ് 

ഇപ്സ്വിച്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 

വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും നിലനിന്ന മഹാത്മാഗാന്ധിയെ ഇന്നത്തെ ലോക നേതാക്കൾ മാതൃകയാക്കിയാൽ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ജോൺസൺ സിറിയക്ക്, മോബിഷ്, മാർട്ടിൻ,നിഷാ ജയരാജ്, ജിനീഷ് ലൂക്ക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ജനുവരി 4 ന് ഇപ്സ്വിച്ചിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സരാഘോഷവും വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ശങ്കർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more