1 GBP = 106.56
breaking news

ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാർചനയും, മധുരവിതരണവും

ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാർചനയും, മധുരവിതരണവും

റോമി കുര്യാക്കോസ് 

ബോൾട്ടൻ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യു കെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്. 

രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ ഒ ഐ സി സി (യു കെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നൽകുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ ഇടപെടലുകൾ  ഒ ഐ സി സി തുടരുമെന്നും ഇതുപോലുള്ള വ്യത്യസ്ത ആശയങ്ങളുമായി സംഘടനയുടെ പ്രവർത്തനങ്ങൾ യു കെയിലുടനീളം വ്യാപിപ്പിക്കുമെന്നും സേവന ദിനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. 

കഴിഞ്ഞ യു കെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടിയ മലയാളിയും ബോൾട്ടനിലെ ഗ്രീൻ പാർട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയിൽ മുഖ്യാഥിതി ആയി  പങ്കെടുത്തു. ഒഐസിസി (യു കെ) നാഷണൽ / റീജിയണൽ കമ്മിറ്റി ഭാരവാഹികൾ,  മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിചേർന്ന വനിതാ – യുവജന പ്രവർത്തകർ ഉൾപ്പടെ ഉൾപ്പടെ നിരവധി പേർ സേവന ദിനത്തിന്റെ ഭാഗമായി. 

പരിസ്ഥിതി പ്രവർത്തകയും ‘Love Bolton, Hate Litter’ പ്രചാരകയുമായ കേരൻ ലിപ്പോർട്ട് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു. ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തിൽ യു കെയിൽ ആദ്യമായി നടന്ന ശുചീകരണ പ്രവർത്തനം എന്നനിലയിൽ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടി.

തുടർന്ന് ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഗാന്ധിസ്മൃതി സംഗമം  നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. 

തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഒ ഐ സി സി (യു കെ) പ്രതിജ്ഞബദ്ധമാണെന്നപൊതുവികാരം പ്രവർത്തകർ ചടങ്ങിൽ പങ്കുവെച്ചു. 

പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ഛന നടത്തി. തുടർന്നു മധുരം വിതരണം ചെയ്തു. 

ഒ ഐ സി സി (യു കെ) മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്സൺ ജോർജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖിൽ എന്നിവർ സംസാരിച്ചു. ഒ ഐ സി സി നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വർഗീസ്, ബൈജു പോൾ, ഫ്രെബിൻ ഫ്രാൻസിസ്, റിജോമോൻ റെജി, രഞ്ജിത് കുമാർ, ആൽജിൻ, റീന റോമി തുടങ്ങിയവരും ‘സേവന ദിന’ പ്രവർത്തനങ്ങളുടെ ഭാഗമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more