1 GBP = 107.33
breaking news

ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുംബാംഗങ്ങൾ….

ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുംബാംഗങ്ങൾ….

യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുബാംഗങ്ങൾ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയങ്കരനായ ടിറ്റോ ചേട്ടന് യുക്മ ദേശീയ സമിതിയുടേയും യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ഉൾപ്പെടെ എല്ലാ റീജിയൻ കമ്മിറ്റികളുടേയും യുക്മയുടെ എല്ലാ പോഷക സംഘടനകളുടേയും പേരിൽ സന്തോഷ പൂർണ്ണമായ ജന്മദിനം ആശംസിക്കുന്നു. ആയുസും ആരോഗ്യവും എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

ഇടുക്കി അടിമാലി സ്വദേശിയായ ശ്രീ ടിറ്റോ തോമസ് ഭാര്യ ഡെസി തോമസ്, മക്കളായ ജിതിൻ ടിറ്റോ (വൈദിക വിദ്യാർത്ഥി), ജിസ് മരിയ ടിറ്റോ(ബർമിംങ്ങ്ഹാം യൂണി വിദ്യാർത്ഥിനി) 15 വർഷമായി ഓക്സ്ഫോഫോർഡിൽ താമസിക്കുന്നു. മുൻപ് ഗൾഫ് രാജ്യമായ ദുബൈയിലും, ബോംബെയിലുമായിരുന്നു.

യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓക്​സ്ഫഡ് മലയാളി സമാജം (ഓക്സ്മാസ് )ത്തിൻ്റെ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ച ടിറ്റോ തോമസ് ജോബ് സെന്റര്‍ പ്ലസിലെ ഉദ്യോഗസ്ഥനാണ്. യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ജോ ട്രഷറർ, യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ്​ വൈസ് ചെയര്‍മാൻഎന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ. ടിറ്റോ തോമസ് നിലവിൽ നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗമാണ്.

സംഘടനയിലെ സീനിയര്‍ നേതാക്കന്മാരിലൊരാളായ ശ്രീ. ടിറ്റോ തോമസ് യുക്മയുടെ ഏറ്റവും പരിചയസമ്പന്നനും സംഘടനാ കാര്യങ്ങളിൽ യുക്മക്ക് വേണ്ടി കരുത്തുറ്റ നിലപാടുകളും കർശന സമീപനവും പുലർത്തുന്ന സംഘടനാ പ്രവർത്തകനും സ്നേഹിയുമാണ്.

ഒരിക്കൽ കൂടി ടിറ്റോ ചേട്ടന് സ്നേഹാശംസകൾ നേരുന്നു. ടിറ്റോ ചേട്ടന് യുക്മ ന്യൂസ് ടീമും ഐശ്വര്യ പൂർണമായ നന്മനിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more