1 GBP = 107.02
breaking news

എയൽസ് ബെറി എം പി മുഖ്യാതിഥിയായി; താലപ്പൊലിയും താളമേളങ്ങളും തീർത്ത് എയിൽസ് ബറി മലയാളി സമാജ ത്തിന്റെ (AMS) ഈ വർഷത്തെ ഓണാഘോഷം വിസ്മയക്കാഴ്ച്ചയായി

എയൽസ് ബെറി എം പി മുഖ്യാതിഥിയായി; താലപ്പൊലിയും താളമേളങ്ങളും തീർത്ത് എയിൽസ് ബറി മലയാളി സമാജ ത്തിന്റെ (AMS) ഈ വർഷത്തെ ഓണാഘോഷം വിസ്മയക്കാഴ്ച്ചയായി

മാർട്ടിൻ സെബാസ്റ്റ്യൻ

എയിൽസ്ബറി: എയൽസ് ബെറി എം പി മുഖ്യാതിഥിയായി; താലപ്പൊലിയും താളമേളങ്ങളും തീർത്ത് എയിൽസ് ബറി മലയാളി സമാജ ത്തിന്റെ (AMS) ഈ വർഷത്തെ ഓണാഘോഷം വിസ്മയക്കാഴ്ച്ചയായി.
ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെട്ട ഈ വർഷത്തെ AMS ഓണാഘോഷ പരിപാടി വളരെ ചിട്ടയോടും നാളെ ഇതുവരെ നടത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രൗഢഗംഭീരവുമായി.

മാവേലിയെയും മുഖ്യ അതിഥിയെയും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു. എയിൽസബറി എം പി, ലോറ ക്രൈക് സ്മിത്ത് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. AMS പ്രസിഡണ്ട്: കെന്‍ സോജൻ, സെക്രട്ടറി: മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 11 അംഗ കമ്മിറ്റി, ശ്രീജ ദിലീപ്, ജോസ് വർഗീസ്, ജോബിൻ സെബാസ്റ്റ്യൻ, ജോസഫ് കുരുവിള, ബിന്നു ജോസഫ്, സെലസ്റ്റിൻ പാപ്പച്ചൻ, ആന്റണി തോമസ്, ബ്ലെസ്സി ബാബു, സന്തോഷ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.

വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, നിരവധി ഗാനാലാപനം, തിരുവാതിര, വടംവലി, തനിമയാർന്ന കേരളീയ ഓണസദ്യ എന്നിവയാൽ സജീവമായിരുന്നു ഓണാഘോഷം. കലാ, കായിക മത്സരത്തിൽ വിജയികൾ ആയവർക്ക് സമാന വിതരണം നടന്നു. പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള AMS ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ രാജേഷ് രാജ് പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more